Home  >  Auto 2 Truck  >  Auto 2 Truck Details
മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങളുടെ ഷോറൂം കോഴിക്കോട്ട്
സ്വന്തം ലേഖകന്‍
Posted on: Saturday, Dec 17, 2016   9:00 PM



മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങളുടെ വില്‍പ്പനയും സര്‍വീസും ലക്ഷ്യമിട്ട് കോഴിക്കോട്  ചമ്പയില്‍ മോട്ടോഴ്സ് പ്രവര്‍ത്തനം ആരംഭിച്ചു. രാമനാട്ടുകരയ്ക്ക് സമീപം വൈദ്യരങ്ങാടിയിലുള്ള ഡീലര്‍ഷിപ്പിന്റെ ഉത്ഘാടനം സി.കെ . മമ്മദ്കോയ എംഎല്‍എ നിര്‍വഹിച്ചു.


മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ്  പ്രസിഡന്റ്  പി. വി. നിധീഷ് ഉത്ഘാടന ചടങ്ങില്‍ അധ്യക്ഷനായി. മാതൃഭൂമി ഡയറക്ടര്‍ പി. വി. ഗംഗാധരന്‍ , ചമ്പയില്‍ മോട്ടോഴ്സ് പാര്‍ട്‍നര്‍മാരായ രാഹുല്‍ , വിഷ്ണു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


രണ്ടായിരം ചതുരശ്ര അടി വിസ്ഥാരമുള്ള ഷോറൂമിനൊപ്പം അത്യാധുനിക വര്‍ക്ക്ഷോപ്പും സജ്ജീകരിച്ചിട്ടുണ്ട്. ബാക്ക് ഹോ ലോഡര്‍ , ഫ്രണ്ട് എന്‍ഡ് ലോഡര്‍ തുടങ്ങി എല്ലാ മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങളും ഷോറൂമില്‍ ലഭ്യമാണ്.


വടക്കന്‍ കേരളത്തിലെമ്പാടും ഏത് സമയത്തും സൈറ്റിലെത്തി സര്‍വീസും സ്പെയറും നല്‍കാനുളള സൗകര്യം ചമ്പയില്‍ മോട്ടോഴ്സ് ഒരുക്കിയിട്ടുണ്ട്. ഫിനാന്‍സ് , എക്സ്‍ചേഞ്ച് , അതിവേഗ അറ്റകുറ്റപ്പണി എന്നീ സേവനങ്ങളും നല്‍കുന്നുണ്ട്.


രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സാന്നിധ്യമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വടക്കന്‍ കേരളത്തിലെ പ്രധാന വിപണിയായ കോഴിക്കോട് ഡീലര്‍ഷിപ്പ് തുറന്നതെന്ന് മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് - സെയില്‍ ആന്‍ഡ് കസ്റ്റമര്‍കെയര്‍ സോണല്‍ മാനേജര്‍ എല്‍. പുരുഷോത്തമന്‍ പറഞ്ഞു.


83 ബിഎച്ച്പി റേഞ്ചില്‍ ഏറ്റവും മികച്ച ഇന്ധനക്ഷമത നല്‍കുന്നവയാണ് മഹീന്ദ്ര ബാക്ക് ഹോ ലോഡറുകളെന്ന് കമ്പനി സെയില്‍സ് മാനേജര്‍ എല്‍ . സെല്‍വം പറഞ്ഞു. കസ്റ്റമര്‍ സര്‍വീസിനായി 1800-209-9879 എന്ന കേന്ദ്രീകൃത നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Related Stories







TOP


Car Bike








Designed and developed by EGGS
Untitled Document