Home  >  Auto 2 Truck  >  Auto 2 Truck Details
മഹീന്ദ്രയുടെ ഇലക്ട്രിക് സുപ്രോ വാന്‍
സ്വന്തം ലേഖകന്‍
Posted on: Saturday, Oct 08, 2016   2:00 PM



സുപ്രോ കാര്‍ഗോ , പാസഞ്ചര്‍ വാനുകളുടെ ഇലക്ട്രിക് വകഭേദം മഹീന്ദ്ര ഇലക്ട്രിക് വിപണിയിലിറക്കി. ആദ്യം ഡല്‍ഹിയിലും പിന്നീട് കര്‍ണാടക , മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ഈ മോഡല്‍ വില്‍പ്പനയ്ക്കെത്തും.


ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ലിതിയം അയോണ്‍ ബാറ്ററിയാണ് ഇ ( ഇലക്ട്രിക്) സുപ്രോയ്ക്ക് ഉപയോഗിക്കുന്നത് . വാഹനത്തിനു ചലനമേകുന്ന ഇലക്ട്രിക് മോട്ടോറും ഇറക്കുമതി ചെയ്തതാണ്. മൂവായിരം തവണ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് ബാറ്ററി. ഇതിന് 2.50 ലക്ഷം രൂപയാണ് വില.
eSupro
മണിക്കൂറില്‍ 60 കിമീ വരെ വേഗമെടുക്കാന്‍ ഇ സുപ്രോയ്ക്ക് കഴിയും. ഒറ്റ ചാര്‍ജിങ്ങില്‍ 112 കിമീ ദൂരം ഓടാന്‍ ശേഷിയുണ്ട്. വീടുകളിലെ 15 ആംപിയര്‍ പ്ലഗ് പോയിന്റുമായി കണക്ട് ചെയ്ത് എട്ട് മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാം. റിജനറേറ്റിവ് ബ്രേക്കിങ് ടെക്നോളജി വാഹനത്തിനുണ്ട്. ബ്രേക്ക് പ്രയോഗിക്കുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിച്ച് ബാറ്ററി ചാര്‍ജ് ചെയ്യുന്ന സംവിധാനമാണിത്. പുണെയിലെ പ്ലാന്റിലാണ് ഇ സുപ്രോയുടെ ഉത്പാദനം. ബെംഗളൂരുവിലെ മഹീന്ദ്ര ഇലക്ട്രിക് ഇ 2 സീറോ പ്ലാന്റില്‍ നിന്നാണ് ഇലക്ട്രിക് കിറ്റ് കൊണ്ടുവരുന്നത്. 


ഡല്‍ഹി എക്സ്‍ഷോറൂം വില : ഇ സുപ്രോ കാര്‍ഗോ - 8.50 ലക്ഷം രൂപ, ഇ സുപ്രോ പാസഞ്ചര്‍ - 8.75 ലക്ഷം രൂപ.



Related Stories







TOP









Untitled Document