Home  >  Auto 2 Truck  >  Auto 2 Truck Details
മാരുതി സൂപ്പര്‍ ക്യാരി വിപണിയിലെത്തി
അലന്‍ ഹാഷിം
Posted on: Wednesday, Jul 27, 2016   4:00 PM



കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി കൊമേഴ്സ്യല്‍ വാഹനവിഭാഗത്തില്‍ അവതരിപ്പിക്കുന്ന ആദ്യ മോഡല്‍ - സൂപ്പര്‍ ക്യാരി വിപണിയിലെത്തി. ഓഗസ്റ്റില്‍ വില്‍പ്പന ആരംഭിക്കുന്ന സൂപ്പര്‍ ക്യാരി തുടക്കത്തില്‍ കൊല്‍ക്കത്ത, ലുധിയാന, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ലഭ്യമാകുക. ലുധിയാനയിലെ എക്സ്‍ഷോറൂം വില 4.01 ലക്ഷം രൂപ. ചെറുവാണിജ്യവാഹന വിഭാഗത്തില്‍ ടാറ്റ എയ്‍സ് , മഹീന്ദ്ര ജീത്തോ മോഡലുകളുമായാണ് മാരുതി സുസൂക്കി മോഡല്‍ മത്സരിക്കുന്നത്.


Super Carry
2014 ല്‍ വിപണിയിലെത്തിയ സെലേറിയോ ഡീസലിന്റെ തരം 793 സിസി , രണ്ട് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സൂപ്പര്‍ ക്യാരിയ്ക്ക്. എന്‍ജിന്‍ശേഷി 32.2 ബിഎച്ച്പി - 75എന്‍എം. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുള്ള കുട്ടി ട്രക്കിന് 22.07 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗം.
Super Carry
740 കിലോഗ്രാമാണ് പേ ലോഡ് കപ്പാസിറ്റി. 1.49 മീറ്റര്‍ നീളമുള്ള ലോഡിങ് ഏരിയയുള്ള സൂപ്പര്‍ ക്യാരിയ്ക്ക് 160 മിമീ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 4.3 മീറ്റര്‍ എന്ന കുറഞ്ഞ ടേണിങ് റേഡിയസ് ഇടുങ്ങിയ സ്ഥലങ്ങളിലെ വളയ്ക്കലും തിരിക്കലും എളുപ്പമാക്കും. രണ്ട് പേര്‍ക്ക് ഇരിക്കാനാവുന്ന ക്യാബിനുള്ള സൂപ്പര്‍ ക്യാരിയ്ക്ക് നീളം 3.8 മീറ്ററാണ്. മുന്‍ ചക്രങ്ങള്‍ക്ക് മക്ഫേഴ്സണ്‍ സ്ട്രട്ടുകളും കോയില്‍ സ്‍പ്രിങ്ങുകളും അടങ്ങുന്ന സസ്പെന്‍ഷന്‍ ഉപയോഗിക്കുന്നു. പിന്നില്‍ ലീഫ് സ്‍പ്രിങ്ങുകളാണ്. രണ്ട് വര്‍ഷം അല്ലെങ്കില്‍ 72,000 കിമീ വാറന്റി ലഭിക്കും. പ്രത്യേകം സ്ഥാപിച്ച വില്‍പ്പന ശാലകളിലൂടെയാണ് സൂപ്പര്‍ ക്യാരിയുടെ വില്‍പ്പന.



Related Stories







TOP

Untitled Document