Home  >  Auto 2 Truck  >  Auto 2 Truck Details
വലിയ ബൊലേറോ പിക്ക് അപ്പ്
അലന്‍ ഹാഷിം
Posted on: Saturday, May 07, 2016   12:00 PM



വലിയ ബൊലേറോ പിക്ക് അപ്പ് വിപണിയിലെത്തി. ബിഗ് ബൊലേറോ പിക്ക് അപ്പ് എന്നു പേരിട്ടിരിക്കുന്ന മോഡലിന് വലുപ്പം കൂടിയ ലോഡിങ് ഏരിയയുണ്ട്. സാധാരണ ബൊലേറോയെക്കാള്‍ 484 മിമീ നീളക്കൂടുതലുള്ള കാര്‍ഗോ ബോക്സാണിതിന്. ഈ സെഗ്മെന്റിലെ തന്നെ ഏറ്റവും നീളം കൂടിയതാണിത്. ഒമ്പത് അടി ( 2765 മിമീ) ആണ് നീളം. പേലോഡ് കപ്പാസിറ്റിയും കൂടുതലുണ്ട് , 1500 കിലോഗ്രാം.
Big Bolero
ബോലേറോയുടെ യാത്രാവാഹന പതിപ്പിന്റെ തരം ഇന്റീരിയറാണ് ബിഗ് ബൊലേറോ പിക്ക് അപ്പിന്. മൂന്ന് സ്പോക്ക് സ്റ്റിയറിങ് വീല്‍ , നീളം കൂടിയ ഗീയര്‍ ലിവര്‍, ഡ്യുവല്‍ ടോണ്‍ ഡാഷ്ബോര്‍ഡ് എന്നിവ ഇന്റീരിയറിലുണ്ട്. ഫാബ്രിക് അപ്ഹോള്‍സ്റ്ററിയുള്ള സീറ്റുകളുടെ ബാക്ക്റെസ്റ്റ് പിന്നിലേയ്ക്ക് ചെരിക്കാനാവും.
Big Bolero
എന്‍ജിനില്‍ മാറ്റമില്ല. 2.5 ലീറ്റര്‍ ഡിഐ ടര്‍ബോ ഡീസല്‍ എന്‍ജിന് ബിഎസ് 3 , ബിഎസ് 4 പതിപ്പുകളുണ്ട്. ബിഎസ് 3 യ്ക്ക് 63 ബിഎച്ച്പിയും ബിഎസ് 4 ന് 70 ബിഎച്ച്പിയുമാണ് കരുത്ത്. അഞ്ച് സ്പീഡ് മാന്വല്‍ ആണ് ഗീയര്‍ബോക്സ്. നിലവില്‍ ഫോര്‍ വീല്‍ ഡ്രൈവ് ലഭ്യമല്ല. ലീറ്ററിന് 13 കിമീ മൈലേജ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. പവര്‍ സ്റ്റിയറിങ് , എന്‍ജിന്‍ ഇമ്മൊബിലസര്‍ , കിലോമീറ്റര്‍ കണക്കിലെടുക്കാതെ മൂന്നു വര്‍ഷത്തെ വാറന്റി എന്നിവ ബിഗ് ബൊലേറോ പിക്ക് അപ്പിനുണ്ട്.


പുണെയിലെ എക്സ്‍ഷോറൂം വില ബിഎസ് 3  6.15 ലക്ഷം രൂപ, ബിഎസ് 4 -6.30 ലക്ഷം രൂപ.






Related Stories







TOP

Designed and developed by EGGS
Untitled Document