Home  >  Auto 2 Truck  >  Auto 2 Truck Details
കൈനറ്റിക്കിന്റെ ഇ- ഓട്ടോറിക്ഷ
അലന്‍ ഹാഷിം
Posted on: Monday, Jan 25, 2016   10:00 AM



കൈനറ്റിക് ലൂണ, കൈനറ്റിക് ഹോണ്ട എന്നീ ടൂവീലര്‍ ബ്രാന്‍ഡുകളിലൂടെ പ്രശസ്തമായ കൈനറ്റിക് അവതരിപ്പിച്ച ഇലക്ട്രിക് ഓട്ടോ റിക്ഷയാണ് സഫര്‍ . കൈനറ്റിക് ഗ്രൂപ്പിനു കീഴിലുള്ള കൈനറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊലൂഷന്‍സ് ലിമിറ്റഡ് പുറത്തിറക്കിയ ഇ ഓട്ടോയ്ക്ക് വില 1.38 ലക്ഷം രൂപ.


വായു മലിനീകരണം ഉണ്ടാക്കാത്ത കൈനറ്റിക് സഫറിന് ബാറ്ററിയില്‍ സംഭരിച്ച ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ചലനമേകുന്നത്. എആര്‍എഐ അംഗീകാരമുള്ള സഫര്‍ , സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് നിഷ്കര്‍ഷിക്കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്.
Kinetic Safar
സ്റ്റീല്‍ നിര്‍മിതമാണ് സഫറിന്റെ ബോഡി. രണ്ട് ഹെഡ്‍ലാംപുകള്‍ , ശക്തിയേറിയ ബ്രേക്കുകള്‍ , ബാറ്ററി ചാര്‍ജ് ഇന്‍ഡിക്കേറ്ററും സ്പീഡോമീറ്ററുമുള്ള ഡാഷ്ബോര്‍ഡ്, ഇലക്ട്രിക് വൈപ്പര്‍ എന്നിവയുള്ള മുച്ചക്ര ഇലക്ട്രിക് വാഹനത്തില്‍ ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം.


മണിക്കൂറില്‍ 25 കിലോമീറ്ററാണ് സഫറിന്റെ പരമാവധി വേഗം. എക്സൈഡിന്റെ ബാറ്ററിയാണ് സഫറിന് ഉപയോഗിക്കുന്നത്. ഒറ്റ ചാര്‍ജിങ്ങില്‍ 115 കിമീ ദൂരം ഓടാനാവും. പതിനൊന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാം. ഒരു വര്‍ഷം ബാറ്ററി ഈടുനില്‍ക്കും. പുതിയതിന് 20,000 രൂപയാണ് വില.


സഫറിനായി മുടക്കുന്ന തുക ഒമ്പത് മാസത്തിനകം യാത്രാകൂലി ഇനത്തില്‍ ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റി സഫറിന് നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്. ബാറ്ററിയ്ക്ക് ആറ് മാസവും.


മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള കൈനറ്റിക് ഗ്രീന്‍ നിര്‍മാണശാലയിലാണ് സഫറിന്റെ ഉത്പാദനം. പ്രതിമാസം 4,000 യൂണിറ്റാണ് പ്ലാന്റിന്റെ ഉത്പാദനശേഷി.






Related Stories







TOP









Untitled Document