Home  >  Auto 2 Truck  >  Auto 2 Truck Details
മഹീന്ദ്ര ഇംപീരിയോ വിപണിയില്‍
സ്വന്തം ലേഖകന്‍
Posted on: Thursday, Jan 07, 2016   11:00 AM



മഹീന്ദ്രയുടെ പുതിയ പിക് അപ് - ഇംപിരിയോ വിപണിയിലെത്തി. സിംഗിള്‍ , ഡബിള്‍ ക്യാബ് വകഭേദങ്ങളുള്ള ഇംപിരിയോയ്ക്ക് 6.25 ലക്ഷം രൂപ മുതലാണ് മുംബൈ എക്സ്‍ഷോറൂം വില.
mahindra imperio
ജീനിയോ പിക് അപ്പിനു പകരക്കാരനായ ഇംപീരിയോയ്ക്ക് 75 ബിഎച്ച്പി -220 എന്‍എം ശേഷിയുള്ള 2.5 ലീറ്റര്‍ എംഡിഐ , നാല് സിലിണ്ടര്‍ , കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുള്ള വാഹനത്തിന് 13.55 കിമീ / ലീറ്റര്‍ മൈലേജ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. പേലോഡ് കപ്പാസിറ്റി 1240 കിലോഗ്രാം. മണിക്കൂറില്‍ 120 കിമീ ആണ് പരമാവധി വേഗം.
mahindra imperio
സൈലോ , ക്വാണ്ടോ മോഡലുകള്‍ക്ക് ഉപയോഗിക്കുന്ന ഇന്‍ജീനിയോ പ്ലാറ്റ്ഫോമിലാണ് ഇംപീരിയോയും നിര്‍മിച്ചിരിക്കുന്നത്. കാറുകളിലേതുപോലെ ടൂ ഡിന്‍ മ്യൂസിക് സിസ്ററം , സെന്‍ട്രല്‍ ലോക്കിങ് , കീ ലെസ് എന്‍ട്രി, പവര്‍ വിന്‍ഡോ , എസി, ചെരിവ് ക്രമീകരിക്കാവുന്ന പവര്‍ സ്റ്റിയറിങ് തുടങ്ങിയ ഫീച്ചറുകള്‍ ഇതിനുണ്ട്. 16 ഇഞ്ച് ട്യൂബ്‍ലെസ് ടയറുകളുള്ള പിക് അപ്പിന്റെ മുന്നിലെ സസ്പെന്‍ഷന്‍ ഇന്‍ഡിപെന്‍ഡന്റ് ആണ്.
mahindra imperio
മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിമീ വാഘന്റി ഇംപീരിയോയ്ക്ക് ലഭിക്കും. ചുവപ്പ് , നീല , വെള്ള ബോഡി നിറങ്ങളില്‍ ഇംപീരിയോ ലഭ്യമാണ്. ചകനിലെ മഹീന്ദ്ര പ്ലാന്റില്‍ നിര്‍മിക്കുന്ന ഇംപീരിയോ വികസിപ്പിക്കുന്നതിനായി കമ്പനി 70 കോടി രൂപ മുതല്‍ മുടക്കിയിട്ടുണ്ട്.


മുംബൈ എക്സ്‍ഷോറൂം വില


സിംഗിള്‍ ക്യാബ്


ബേസ് - 6.25 ലക്ഷം രൂപ


വിഎക്സ് -6.60 ലക്ഷം രൂപ


ഡബിള്‍ ക്യാബ്


ബേസ്  -6.60 ലക്ഷം രൂപ


വിഎക്സ് -7.12 ലക്ഷം രൂപ







Related Stories







TOP

Designed and developed by EGGS
Untitled Document