Home  >  Auto Insurance  >  Auto Insurance Details
ഡ്രൈവിങ് നന്നായാല്‍ ഇന്‍ഷുറന്‍സ് കുറവ്
സ്വന്തം ലേഖകന്‍
Posted on: Wednesday, Sep 28, 2016   10:00 AM



ഡ്രൈവിങ്ങിന് രീതിയ്ക്കനുസരിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം - ഇന്ത്യയിലാദ്യമായി അത്തരമൊരു രീതി അവതരിപ്പിച്ചിരിക്കുകയാണ് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്.


നിലവില്‍ വാഹനത്തിന്റെ ബ്രാന്‍ഡ്, മോഡല്‍ , പഴക്കം , വില എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രീമിയം നിശ്ചയിക്കുന്നത്. ക്ലെയിം ചെയ്യാതെയിരുന്നാല്‍ നോ ക്ലെയിം ബോണസ് ലഭിക്കുമെങ്കിലും നല്ല ഡ്രൈവിങ് രീതിയ്ക്ക് പ്രത്യേക ഇളവ് ലഭിക്കാറില്ല. എന്നാല്‍ ബജാജ് അലയന്‍സ് ഇന്‍ഷുറന്‍സ് നല്ല ഡ്രൈവര്‍മാര്‍ക്ക് പ്രീമിയത്തില്‍ ഇളവ് നല്‍കുന്നു. കമ്പനിയുടെ ഡ്രൈവ് സ്മാര്‍ട്ട് എന്ന ടെലിമാറ്റിക്സ് സര്‍വീസിലൂടെയാണ് ഡ്രൈവറുടെ സ്വഭാവം വിലയിരുത്തുന്നത്. പ്രത്യേക ഉപകരണം കാറിന്റെ ഒബിഡി 2 ( ഓണ്‍ ബോര്‍ഡ് ഡയഗ്നോസ്റ്റിക്സ്) പോര്‍ട്ടില്‍ ഫിറ്റ് ചെയ്താണ് ഡ്രൈവിങ് സംബന്ധിച്ചുള്ള വിവരങ്ങളുടെ ശേഖരണം. പുതിയ പോളിസി എടുക്കുമ്പോഴോ പഴയത് പുതുക്കുമ്പോഴോ ഈ ഉപകരണം സൗജന്യമായി കമ്പനി നല്‍കും. മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഉപഭോക്താവിന് തന്റെ ഡ്രൈവിങ് രീതിയെപ്പറ്റി മനസിലാക്കാനും ഈ ഉപകരണം സഹായിക്കും.


ഡ്രൈവിങ് ലൈസന്‍സ് , വാഹന ഇന്‍ഷുറന്‍സ് , പുക സര്‍ട്ടിഫിക്കറ്റ് എന്നിവ പുതുക്കാനുള്ള തീയതി ഓര്‍മിപ്പിക്കാനുള്ള സംവിധാനം , കാറിന്റെ സ്ഥാനം കണ്ടുപിടിക്കാനുള്ള സംവിധാനം, എന്‍ജിന്‍ , ബാറ്ററി തകരാറുണ്ടെങ്കില്‍ സൂചന നല്‍കുന്ന സംവിധാനം എന്നിവയെല്ലാം ഇന്‍ഷുറന്‍സ് വാലറ്റ് എന്നു പേരുള്ള മൊബൈല്‍ ആപ്ലിക്കേഷനിലുണ്ട്.



Related Stories







TOP


Car Bike








Designed and developed by EGGS