Home  >  Auto Insurance  >  Auto Insurance Details
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു
സ്വന്തം ലേഖകന്‍
Posted on: Friday, Apr 01, 2016   12:00 PM



വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 40 ശതമാനം വരെ വര്‍ധിപ്പിച്ചു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോരിറ്റി ഓഫ് ഇന്ത്യ ( ഐആര്‍ഡിഎഐ) പ്രഖ്യാപിച്ച പുതിയ പ്രീമിയം നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തിലായി. 


എന്‍ജിന്‍ കപ്പാസിറ്റി 1500 സിസിയില്‍ താഴെയുള്ള സ്വകാര്യ കാറുകള്‍ക്ക് 40 ശതമാനമാണ് പ്രീമിയം വര്‍ധന. 1500 സിസിയ്ക്ക് മുകളിലുള്ളവയ്ക്ക് പ്രീമിയം 25 ശതമാനം വര്‍ധിപ്പിച്ചു.


ഇരുചക്രവാഹനങ്ങളുടെ കാര്യത്തില്‍ 150 സിസി വരെ എന്‍ജിന്‍ ശേഷിയുള്ള മോഡലുകള്‍ക്ക് 10-15 ശതമാനം പ്രീമിയം കൂടി. 150-350 സിസി ടൂ വീലറുകള്‍ക്ക് 25 ശതമാനമാണ് പ്രീമിയം വര്‍ധന. എന്നാല്‍ 350 സിസിയ്ക്കു മുകളിലുള്ള ടൂവീലറുകളുടെ പ്രീമിയം 10 ശതമാനം കുറച്ചിട്ടുണ്ട്.
Third Party Insurance Rate 






Related Stories







TOP

Designed and developed by EGGS