Home  >  Auto Insurance  >  Auto Insurance Details
വാഹനത്തിന്റെ ഐഡിവി കണക്കാക്കുന്ന വിധം
ഡാനി ഏബ്രഹാം
Posted on: Friday, Sep 11, 2015   10:00 AM



ഒരു വാഹനത്തിന് ഇന്‍ഷുറന്‍സ് കമ്പനി നിശ്ചയിക്കുന്ന വിലയാണ് ഇന്‍ഷ്വേര്‍ഡ്സ്  ഡിക്ലയര്‍ഡ് വാല്യു ( ഐഡിവി) . മാര്‍ക്കറ്റ് വാല്യൂ ആയും ഇതിനെ കാണാം. ഈ മൂല്യത്തിന് അനുസരിച്ചാണ് ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത്.


ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോരിറ്റി ( ഐആര്‍ഡിഎ) യുടെ മാനദണ്ഡം അനുസരിച്ച് പുതിയ വാഹനത്തിന്റെ എക്സ്‍ഷോറൂം വിലയുടെ 95 ശതമാനമാണ് പരമാവധി ഐഡിവി. അതായത് വണ്ടി വാങ്ങി ആറുമാസത്തിനുള്ളില്‍ വണ്ടി മോഷണം പോകുകയോ അപകടത്തില്‍പെട്ട് ടോട്ടല്‍ ലോസ് ആകുകയോ ചെയ്താലും വണ്ടി വിലയുടെ 95 ശതമാനമാണ് നഷ്ടപരിഹാരമായി ലഭിക്കുക. അധികമായി വാഹനത്തില്‍ ഫിറ്റ് ചെയ്ത ആക്സസറികളും ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതും ഐഡിവിയില്‍ ഉള്‍പ്പെടും. രജിസ്ട്രേഷന്‍ ചെലവ്, റോഡ് ടാക്സ് , ഇന്‍ഷുറന്‍സ് എന്നിവയൊന്നും ഐഡിവിയില്‍ പെടില്ല.


പുതിയ വാഹനത്തിന്റെ ഐഡിവി നിശ്ചിത കാലയളവില്‍ കുറഞ്ഞുകൊണ്ടിരിക്കും. അത് എപ്രകാരമാണെന്ന് ചുവടെ ചേര്‍ക്കുന്നു.
IDV 


വാഹനം വാങ്ങുമ്പോള്‍ നാല് ലക്ഷം രൂപയായിരുന്നു ഐഡിവി എങ്കില്‍ നാല് വര്‍ഷം തികഞ്ഞാല്‍ അത് രണ്ട് ലക്ഷം രൂപയായി കുറയുമെന്ന് ചുരുക്കം. അ‍ഞ്ച് വര്‍ഷത്തിനു ശേഷം ബ്രാന്‍ഡ് , മോഡല്‍ , വാഹനത്തിന്റെ അവസ്ഥ എന്നീ ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് ഐഡിവി നിശ്ചയിക്കുക. ഉത്പാദനം നിര്‍ത്തിയ മോഡലാണെങ്കില്‍ ഐഡിവി കുറവായിരിക്കും. പഴക്കം ചെന്ന വാഹനം ഇന്‍ഷുറന്‍സ് കമ്പനിയുടെ സര്‍വേയര്‍ പരിശോധിച്ചാണ് ഐഡിവി എത്രയാണെന്ന് തീരുമാനിക്കുക.



Related Stories







TOP