Home  >  Auto Insurance  >  Auto Insurance Details
വാഹന ഇന്‍ഷുറന്‍സ് പോളിസി പുതുക്കല്‍
സ്വന്തം ലേഖകന്‍
Posted on: Friday, Jun 26, 2015   12:00 PM



വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയുടെ കാലാവധി ഒരു വര്‍ഷമാണ്. ഇരുചക്രവാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം മാത്രം മൂന്ന് വര്‍ഷത്തേയ്ക്ക് ഒരുമിച്ച് അടയ്ക്കാവുന്നതാണ്. കാലാവധി പൂര്‍ത്തിയാകുന്നതിന്റെ തൊട്ടു മുമ്പ് ഇന്‍ഷുറന്‍സ് പുതുക്കുക. അതായത് ഒരു സമയത്തും ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാതെയിരിക്കരുത്. പോളിസി പുതുക്കുന്നതിന് ഒരു ഇന്‍ഷുറന്‍സ് കമ്പനിയും ഗ്രേസ് പീരിയഡ് നല്‍കുന്നില്ല.

ഒരു ദിവസം വൈകിയാല്‍പോലും ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് മുമ്പ് വാഹനം പരിശോധനയ്ക്കു വിധേയമാക്കണം. അപകടത്തിലോ മറ്റോ വാഹനത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനുവേണ്ടിയാണിത്. കോംപ്രിഹെന്‍സീവ് പോളിസി 90 ദിവസത്തേയ്ക്കു മുടങ്ങിയാല്‍ നോ ക്ലെയിം ബോണസ് ലഭിക്കുവാനുളള അര്‍ഹത ഇല്ലാതാകും.



Related Stories







TOP

Designed and developed by EGGS