Home  >   Feature  >   Feature Details
റോയല്‍ എന്‍ഫീല്‍ഡിന്റെ ഓണം റൈഡ്
എബി ഡാനിയേല്‍
Posted on: Friday, Sep 15, 2017


ചതുരംഗപ്പാറയിലെ കാറ്റിന്റെ വന്യമായ മുരള്‍ച്ച കേട്ട് തണുപ്പ് നുകര്‍ന്ന് ഒരു ബുള്ളറ്റില്‍ ഒരു യാത്ര. അതായിരുന്നു ഇത്തവണ റോയല്‍ എന്‍ഫീല്‍ഡ് സംഘടിപ്പിച്ച ഓണം റൈഡിന്റെ ലക്ഷ്യം. മൂന്ന് ദിനങ്ങള്‍ , കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറ്റമ്പതോളം റൈഡേഴ്സ്. ഹിമാലയനും കോണ്ടിനെന്റല്‍ ജിടിയും അടക്കം എന്‍ഫീല്‍ഡിന്റെ എല്ലാ മോഡലുകളും റൈഡിനുണ്ടായിരുന്നു.
Royal Enfield Onam Ride
തിരുവനന്തപുരം, കൊച്ചി, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്ന് തിരിച്ച റൈഡര്‍മാര്‍ മൂവാറ്റുപുഴയിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ സംഗമിച്ചു. അവിടെ നിന്ന് മൂന്നാറിലേയ്ക്കു് കുതിപ്പ് തുടങ്ങി. നൂറോളം റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ ഉണ്ടായിരുന്നു യാത്രയ്ക്ക്. ഇടയ്ക്കിടെ തകര്‍ത്തു പെയ്യുന്ന മഴയും റോഡിലെ കുഴികളെയുമൊന്നും കൂസാതെയുള്ള ബുള്ളറ്റ് യാത്ര മൂന്നാറിലെത്തിയത് വൈകിട്ട് മൂന്നരയൊടെയായിരുന്നു. കനത്ത മൂടല്‍ മഞ്ഞ് പുതച്ച്  കിടക്കുകയായിരുന്നു അപ്പോള്‍ മൂന്നാര്‍ നഗരം. സ്റ്റെര്‍ലിങ് റിസോര്‍ട്ടില്‍ അന്നത്തെ യാത്ര അവസാനിച്ചു.
Royal Enfield Onam Ride
പിറ്റേന്ന് രാവിലെ തന്നെ ആനയിറങ്കല്‍ ജലാശയത്തിന്റെ സമീപത്തേയ്ക്ക് യാത്ര തിരിച്ചു അവിടെ നിന്ന് ചതുരംഗപ്പാറയിലേയ്ക്ക്. മൂന്നാറില്‍ നിന്ന് 46 കിലോമീറ്ററുണ്ട് അവിടേയ്ക്ക്. റൈഡ് അവസാനിപ്പിച്ച് തിരിച്ചെത്തിയശേഷം ബൈക്ക് സ്ലോറേസ്, വടംവലി, ടാങ്ക് പെയിന്റിങ് തുടങ്ങിയ മത്സരയിനങ്ങളില്‍ റൈഡര്‍മാര്‍ ആവേശത്തോടെ പങ്കെടുത്തു. ഓരോ മത്സരത്തിലെയും വിജയികള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ വക സമ്മാനവും ഉണ്ടായിരുന്നു. ആ രാത്രിയും സ്റ്റെര്‍ലിങ് റിസോര്‍ട്ടില്‍ കഴിഞ്ഞ ശേഷം പിന്നേറ്റ് മൂന്നാറില്‍ നിന്ന് മടക്കയാത്ര. മൂന്നാറിലെ കുളിരും കാഴ്ചകളും അനുഭവിച്ച നിറഞ്ഞ മനസായിരുന്നു ഓരോ റൈഡര്‍ക്കും. ഇനി അടുത്ത റൈഡിനു കാണാമെന്ന് പരസ്പരം വാക്ക് കൊടുത്ത് ഏവരും വിടചൊല്ലി.






Related Stories







TOP