Home  >   Feature  >   Feature Details
ബൈക്ക് സവാരിക്കാര്‍ക്കുള്ള മൊബൈല്‍ ചാര്‍ജര്‍
അലന്‍ ഹാഷിം
Posted on: Wednesday, Aug 17, 2016


സ്ഥിരം ബൈക്ക് യാത്ര ഉള്ളവര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ ആക്സസറിയാണ് ബോള്‍ട്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ . ഹൈദരാബാദ് ആസ്ഥാനമായ ബോള്‍ട്ട് ഓട്ടോ ടെക്നോളജീസ് നിര്‍മിച്ച ഈ ഉത്പന്നം അന്താരാഷ്ട്ര നിലവാരമുള്ളതാണ്.
Bolt Charger
മെക്കാനിക്കിന്റെ സഹായം കൂടാതെ തന്നെ ബൈക്കില്‍ ഫിറ്റ് ചെയ്യാവുന്ന വിധമാണ് ബോള്‍ട്ട് ചാര്‍ജറിന്റെ രൂപകല്‍പ്പന. ബൈക്കിന്റെ ഹാന്‍ഡിലില്‍ ഉറപ്പിക്കാവുന്ന ചാര്‍ജര്‍ ആവശ്യം കഴിഞ്ഞാല്‍ ഊരിവയ്ക്കാം.50 ഗ്രാമില്‍ താഴെയാണ് ഇതിനു ഭാരം. അഞ്ച് വോള്‍ട്ട് , രണ്ട് ആംപിയര്‍ ഔട്ട്പുട്ട് നല്‍കുന്ന ബോള്‍ട്ട് ചാര്‍ജര്‍ സാധാരണ മൊബൈല്‍ ചാര്‍ജറിനു തുല്യമായ പെര്‍ഫോമന്‍സ് നല്‍കും. വാട്ടര്‍ റെസിസ്റ്റന്‍റാണ് ഇത്. ഒന്നര മീറ്റര്‍ നീളമുള്ള യുഎസ്ബി കേബിള്‍ ചാര്‍ജറിനൊപ്പം ലഭിക്കും. ചാര്‍ജറിന് ഒരു വര്‍ഷത്തെ റിപ്ലേസ്‍മെന്റ് വാറന്റി കമ്പനി നല്‍കുന്നുണ്ട്.



ചാര്‍ജറിനൊപ്പം മൊബൈല്‍ ഫോണ്‍ വയ്ക്കാനുള്ള വാട്ടര്‍ റെസിസ്റ്റന്റ് പോക്കറ്റും സൗജന്യമായി ലഭിക്കും. ബൈക്കിന്റെ ഇന്ധനടാങ്കിനു മുകളില്‍ പോക്കറ്റ് സ്ട്രാപ്പ് ചെയ്ത് ഉറപ്പിക്കാം. സ്മാര്‍ട്ട്ഫോണ്‍ ഡിസ്പ്ലേ പോക്കറ്റിലെ സുതാര്യമായ ഭാഗത്തുകൂടി ദൃശ്യമാണ്. അതുകൊണ്ടുതന്നെ യാത്രയ്ക്കിടയില്‍ ജിപിഎസ് നാവിഗേറ്ററായും സ്മാര്‍ട്ട്ഫോണിനെ ഉപയോഗിക്കാം. ഫോണ്‍ പുറത്തെടുക്കാതെതന്നെ ടച്ച് സ്ക്രീന്‍ പ്രവര്‍ത്തിപ്പിക്കാനുമാകും.
Bolt Charger
യാത്ര സംബന്ധിച്ചുള്ള വിവരങ്ങള്‍ സംഭരിക്കാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും സഹായിക്കുന്ന ബോള്‍ട്ട് റൈഡേഴ്സ് ആപ്ലിക്കേഷനും ചാര്‍ജര്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കും. ഇതിനു ആജീവനാന്തം അപ്ഡേറ്റ് സൗജന്യമായി ലഭിക്കും. 


ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ലിപ്കാര്‍ട്ടില്‍ ലഭ്യമായ ബോള്‍ട്ട് ചാര്‍ജറിന് 1,699 രൂപയാണ് വില. വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക് ചെയ്യുക. 






Related Stories







TOP