Home  >   Tips and Tricks  >   Tips and Tricks Details
പത്ത് കാര്‍ ട്രിക്കുകള്‍
ഐപ്പ് കുര്യന്‍
Posted on: Wednesday, Mar 15, 2017   12:00 PMകാര്‍ ഉപയോഗിക്കുന്നവര്‍ക്ക് നിത്യേന ഏറെ ഉപകാരപ്പെടുന്ന 10 സൂത്രപ്പണികള്‍ വിശദമാക്കുകയാണിവിടെ.


1. കാറിലെ ചൂട് പുറന്തള്ളാം


മുന്നിലെ ഏതെങ്കിലും ഡോറിന്റെ വിന്‍ഡോ ഗ്ലാസ് താഴ്ത്തിയിടുക. ശേഷം എതിര്‍വശത്തുള്ള ഡോര്‍ പുറത്തേയ്ക്കും അകത്തേയ്ക്കും ചലിപ്പിക്കുക. കാറിനുള്ളിലെ ചൂട് വായും പെട്ടെന്ന് പുറത്തുകളയാം.


2. പെയിന്റിലെ പോറല്‍ കളയാം


നിറം വളരെ സൂഷ്മതയോടെ നോക്കി തിരഞ്ഞെടുത്ത നെയില്‍ പോളിഷ് ഉപയോഗിച്ച് കാറിലെ ചെറിയ പോറലുകള്‍ മറയ്ക്കാം.
Car Tricks
വിന്‍ഡ് ഷീല്‍ഡില്‍ പൊട്ടലുണ്ടായാല്‍ താല്‍ക്കാലികമായ പരിഹാരത്തിന് സുതാര്യമായ നെയില്‍ പോളിഷ് ഉപയോഗിക്കാം. രണ്ടോ മൂന്നോ പാളിയായി നെയില്‍ പോളിഷ് തേയ്ക്കുക. ഇത് ഗ്ലാസിലെ പൊട്ടല്‍ വലുതാകാതെ നോക്കും.


3. സ്റ്റിക്കര്‍ പൊളിക്കാന്‍


ഒരു കഷണം പത്രക്കടലാസ് ചൂടുവെള്ളത്തില്‍ മുക്കിയശേഷം സ്റ്റിക്കറിനു പുറത്ത് പത്ത് മിനിറ്റ് വയ്ക്കുക. ഇനി സ്റ്റിക്കര്‍ അനായാസം പൊളിച്ചെടുക്കാം.


4. ഫ്യുവല്‍ ടാങ്ക് അടപ്പ് ഏതു വശത്ത്


ഇന്‍സ്ട്രമെന്റ് കണ്‍സോളില്‍ ഫ്യുവല്‍ ഗേജ് അനലോഗ് ആയാലും ഡിജിറ്റല്‍  ആയാലും ഫ്യുവല്‍ ഡിസ്പെന്‍സറിന്റെ ചിത്രം ഉണ്ടാകും. ഇതിനോട് ചേര്‍ന്ന് ചെറിയൊരു ആരോ ചിഹ്നം ഉണ്ടാകും. അതിന്റെ ദിശ ശ്രദ്ധിച്ചാല്‍ മതി ടാങ്കിന്റെ അടപ്പ് ഏതു വശത്താണെന്നറിയാം.
Car Tricks 


5.ഹെഡ്‍ലൈറ്റ് വൃത്തിയാക്കാന്‍


നിറം മങ്ങിയ ഹെഡ്‍ലൈറ്റ് തെളിച്ചമുള്ളതാക്കാന്‍ വെളുത്ത ടൂത്ത് പേസ്റ്റ് ഒരു തുണിയിലോ ടൂത്ത് ബ്രഷിലോ എടുത്ത് ഹെഡ്‍ലാംപില്‍ ഉരയ്ക്കുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. ഹെഡ്‍ലൈറ്റുകള്‍ തിളക്കമുള്ളതാകും.


6. വീന്‍ഡ്ഷീല്‍ഡിന് തെളിച്ചം നല്‍കാന്‍


വിന്‍ഡ് സ്ക്രീനിലെ പൊടി വെള്ളം ഉപയോഗിച്ച് കഴുകി നീക്കിയശേഷം സാധാരണ പത്രക്കടലാസ് കൊണ്ട് വൃത്താകൃതിയില്‍ തുടയ്ക്കുക. പത്രക്കടലാസിലെ അച്ചടിമഷിയിലെ കാര്‍ബണ്‍ ഗ്ലാസ് പോളീഷ് പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ വിന്‍ഡ് സ്ക്രീന്‍ തെളിച്ചമുള്ളതായി മാറും.


7. ഇടുങ്ങിയ ഗ്യാരേജില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍


കാര്‍ ഷെഡിനു വലിയ വലുപ്പമില്ലെങ്കില്‍ ഡ്രൈവിങ്ങില്‍ കൈതെളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പാര്‍ക്കിങ്ങിന് അല്‍പ്പം ബുദ്ധിമുട്ടാണ്. മുന്നിലേയ്ക്കോ പിന്നിലേയ്ക്കോ എത്ര മാത്രം വണ്ടി എടുക്കാനാവും എന്ന ആശയക്കുഴപ്പമുണ്ടാകും. ഇത് മറികടക്കാന്‍ ഒരു മാര്‍ഗമുണ്ട്.
Car Tricks
ആരെ കൊണ്ടെങ്കിലും പുറത്തുനിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിച്ചുകൊണ്ട് വാഹനം ആദ്യം കൃത്യമായി പാര്‍ക്ക് ചെയ്യുക. ഇനി മേല്‍ക്കുരയില്‍ നിന്നും ഒരു ചരടില്‍ പെട്ടെന്നു കാണാവുന്ന നിറമുള്ള ബോളോ റബര്‍ കൊണ്ടുള്ള കളിപ്പാട്ടമോ തൂക്കുക. ബോള്‍ അല്ലെങ്കില്‍ കളിപ്പാട്ടം കാറിന്റെ വിന്‍ഡ് സ്ക്രീനിനു മധ്യത്തില്‍ വരും പോലെ ക്രമീകരിക്കണം. അടുത്തതവണ പാര്‍ക്ക് ചെയ്യുമ്പോള്‍ ഇത് ശ്രദ്ധിച്ച് വണ്ടി ഇടാനാവും.


8. ഡോറിന് സംരക്ഷണം


വീതി കുറവുള്ള കാര്‍ ഷെഡില്‍ വച്ച് കാറിന്റെ ഡോറുകള്‍ തുറക്കുമ്പോള്‍ അവയുടെ അഗ്രം ഭിത്തിയിലുരഞ്ഞ് പെയിന്റോ പോകാനോ ചളുങ്ങാനോ ഇടയുണ്ട്. അത് ഒഴിവാക്കാന്‍ ഷെഡിന്റെ വശങ്ങളില്‍ കാര്‍ ഡോറിന്റെ നിരപ്പില്‍ റബര്‍ കൊണ്ടുള്ള സ്ട്രിപ്പ് ഉറപ്പിക്കുക.


9. കുട്ടികളെയും കൊണ്ടുള്ള യാത്രയില്‍
Car Tricks 


കാറില്‍ കൊച്ചുകുട്ടികളെയുമായി പോകുമ്പോള്‍ ഒരു ബാക്ക് സീറ്റ് ഓര്‍ഗനൈസര്‍ ഏറെ പ്രയോജനം ചെയ്യും. മുന്‍സീറ്റിനു പിന്നിലായി ഉറപ്പിക്കാവുന്ന വിവിധ അറകളുള്ള ഓര്‍ഗനൈസറില്‍ നാപ്കിന്‍ , വെറ്റ് ടിഷ്യൂ, പാല്‍ കുപ്പി, വെള്ളം, ചെറിയ തൂവാലകള്‍ എന്നിവയെല്ലാം സൂക്ഷിക്കാം. യാത്രയ്ക്കിടയില്‍ ഇവയൊക്കെ ബാഗില്‍ തിരഞ്ഞു കഷ്ടപ്പെടേണ്ട. വിവിധ വിലകളിലുള്ള ബാക്ക് സീറ്റ് ഓര്‍ഗനൈസര്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലും ആക്സസറി ഷോപ്പുകളിലും ലഭ്യമാണ്.


10. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നുപോയാല്‍


പരിചിതമല്ലാത്ത നഗരങ്ങളില്‍ വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലം മറന്നുപോകുന്ന സന്ദര്‍ഭം ഉണ്ടായേക്കാം. മൈ കാര്‍ ലൊക്കേറ്റര്‍ പോലെയുള്ള സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍ ഇതിനു പരിഹാരമാണ്. ജിപിഎസ് ഓണാക്കിയശേഷം പാര്‍ക്ക് ചെയ്ത സ്ഥലം ആപ്ലിക്കേഷനില്‍ മാര്‍ക്ക് ചെയ്താല്‍ മതി. പിന്നീട് ആ സ്ഥാനത്തേയ്ക്കുള്ള വഴി ആപ്ലിക്കേഷന്‍ കാണിച്ചുതരും. ജിപിഎസ് കിട്ടാത്ത സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് അതിനു സമീപമുള്ള എന്തെങ്കിലും തിരിച്ചറിയല്‍ വിവരങ്ങള്‍ ഉള്‍പ്പെടെ സ്മാര്‍ട്ട്ഫോണില്‍ ഫോട്ടോ എടുത്ത് സൂക്ഷിക്കുക.


പരമാവധി ഷെയര്‍ ചെയ്ത് സഹകരിക്കുമല്ലോ.Related StoriesTOP