Home  >   Tips and Tricks  >   Tips and Tricks Details
എക്സോസ്റ്റ് പൈപ്പില്‍ നിന്ന് വെള്ളം , കാരണം?
അലന്‍ ഹാഷിം
Posted on: Wednesday, Oct 12, 2016   2:00 PM



ആദ്യ സ്റ്റാര്‍ട്ടിങ്ങില്‍ കാറിന്റെ എക്സോസ്റ്റില്‍ നിന്ന് വെള്ളം വരുന്നത് സാധാരണമാണ്. അതിന്റെ കാരണം വിശദമാക്കാം.


എന്‍ജിനില്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കത്തുമ്പോള്‍ ഉപോത്പന്നമായി ജലം ഉണ്ടാകുന്നുണ്ട്. പെട്രോള്‍ എന്‍ജിന്റെ പുകയില്‍ 12 ശതമാനം ജലം അടങ്ങിയിട്ടുണ്ട്. ഡീസല്‍ എന്‍ജിന്റെ കാര്യത്തില്‍ ഇത് 11 ശതമാനം വരും. എക്സോസ്റ്റ് ചൂടായിരിക്കുമ്പോള്‍ ഇത് ആവിയായി പുറന്തള്ളും. ഇത് നമുക്ക് കാണാനാവില്ല. എന്നാല്‍ അന്തരീക്ഷതാപനില കുറവുള്ള പ്രഭാതത്തില്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തണുത്തിരിക്കുന്ന എക്സോസ്റ്റിലൂടെ നീരാവി തണുത്ത് ജലമായി പുറത്തുവരും.


വണ്ടി കുറച്ചുദൂരം ഓടി എന്‍ജിന്‍ ചൂടായ ശേഷവും എക്സോസ്റ്റ് പൈപ്പില്‍ നിന്ന് നീരാവിയോ വെള്ളമോ വരുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. എന്‍ജിനിലേയ്ക്ക് കൂളന്റ് ചോരുന്നുണ്ടെന്നതിന്റെ സൂചനയാണത്. പ്രധാനമായും ഹെഡ് ഗാസ്‍കറ്റിന്റെ തകരാര്‍ മൂലമാണ് ഇത് സംഭവിക്കുക.



Related Stories







TOP









Designed and developed by EGGS