Home > Reviews >   Reviews Details
മഹീന്ദ്രയുടെ സ്പോര്‍ട്സ് ടൂറര്‍
മധു മധുരത്തില്‍
Posted on: Thursday, Sep 29, 2016   12:00 PM


മഹീന്ദ്ര ഏഴ് പതിറ്റാണ്ടോളമായി ഓട്ടോമൊബൈല്‍ രംഗത്തുണ്ടെങ്കിലും ഇരുചക്രവാഹന നിര്‍മാണം തുടങ്ങിയിട്ട് വെറും എട്ട് വര്‍ഷമേ ആയിട്ടുള്ളൂ. നഷ്ടത്തിലായിരുന്ന കൈനറ്റിക് മോട്ടോഴ്‌സിന്റെ 80 ശതമാനം ഓഹരി 2008 യില്‍ സ്വന്തമാക്കി മഹീന്ദ്ര ടു വീലേഴ്‍സ് എന്ന് പുനര്‍നാമകരണം ചെയ്തായിരുന്നു തുടക്കം. കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ മോജോയുടെ ചരിത്രം തുടങ്ങിയതും 2008 ലായിരുന്നു. ഇറ്റാലിയന്‍ ടൂവീലര്‍ നിര്‍മാതാക്കളായ മലഗുത്തി ( malaguti)യ്ക്ക് വേണ്ടി ഇറ്റലിയില്‍ നിന്നുതന്നെയുള്ള ഡിസൈന്‍ കമ്പനി എന്‍ജിന്‍ എന്‍ജിനിയറിങ്ങാണ് മോജോയുടെ ആദ്യ രൂപം നിര്‍മിച്ചത്. എംആര്‍ 250 എന്ന പേരിട്ട ഈ 250 സിസി ടു സ്ട്രോക്ക് ബൈക്ക് 2008 ലെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ മുഖം കാണിച്ചു. നിര്‍ഭാഗ്യവശാല്‍ ഈ മോഡല്‍ വിപണിയിലെത്തിയില്ല. ഇതേ കാലയളവിലാണ് മഹീന്ദ്ര ഗ്രൂപ്പ് എന്‍ജിന്‍ എന്‍ജിനീയറിങ് കമ്പനിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. അതോടെ എംആര്‍ 250 മഹീന്ദ്രയുടെ സ്വന്തമായി. ഈ മോഡലിനെ നവീകരിച്ചാണ് 2010 സെപ്റ്റംബറില്‍ മോജോ എന്ന 300 സിസി ബൈക്കിന്റെ കണ്‍സപ്റ്റ് മഹീന്ദ്ര ടുവീലേഴ്സ് പ്രദര്‍ശിപ്പിച്ചത്. എംആര്‍ 250യുടെ ഡിസൈന്‍ ഐഡന്റിറ്റിയായ വാരിയെല്ലുകളെ അനുസ്മരിപ്പിക്കുന്ന ഇരട്ട ട്യൂബ് ഫ്രെയിം, മെലിഞ്ഞു നീളമേറിയ ഫ്യുവല്‍ ടാങ്ക് എന്നിവയൊക്കെ അതേപടി മോജോയിലും കാണാനായി. അതുവരെ ഇന്ത്യന്‍ നിര്‍മിത ബൈക്കുകളില്‍ കാണാത്തതരം അപ്‍സൈഡ് ഡൗണ്‍ ഫോര്‍ക്കും 25 ബിഎച്ച്പി കരുത്തുള്ള 292 സിസി എന്‍ജിനും താല്‍പ്പര്യം ജനിപ്പിച്ചെങ്കിലും മോജോയുടെ വിചിത്ര രൂപത്തെപ്പറ്റി ആക്ഷേപം ഉയര്‍ന്നിരുന്നു. ചില്ലറ മാറ്റങ്ങളോടെ 2012 ലെ ഡല്‍ഹി ഓട്ടോ എക്സ്‍പോയില്‍ മോജോ എത്തി. ഇന്നു കാണുന്ന രൂപത്തിലുള്ള മോജോ എത്തിയത് 2014 ലെ ഡല്‍ഹി ഓട്ടോ എക്സ്‍പോയിലാണ്. നിര്‍മിതിയുടെ പൂര്‍ണ്ണത ഉറപ്പുവരുത്താനായി ഒന്നര വര്‍ഷം നീണ്ട ടെസ്റ്റ് ഡ്രൈവിനു ശേഷമാണ് മോജോയെ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിച്ചത്. 2015 ഒക്ടോബറില്‍ ഏതാനും സംസ്ഥാനങ്ങളില്‍ മാത്രം പുറത്തിറത്തിറക്കിയ മോജോ ഇപ്പോള്‍ കേരളത്തിലും ലഭ്യമാണ്. സ്പോര്‍ട്സ് ടൂറര്‍ വിഭാഗത്തില്‍ പെടുന്ന മഹീന്ദ്ര മോജോയുടെ ടെസ്റ്റ് ഡ്രൈവിലേയ്ക്ക്. അടുത്ത പേജിലേയ്ക്ക് പോകാന്‍ ചിത്രത്തിനു താഴെയുള്ള next button അമര്‍ത്തുക





Related Stories





TOP
Designed and developed by EGGS