Home > Reviews >   Reviews Details
Himalayan Adventure
ഡോണ്‍ ഡൊമിനിക് കുര്യന്‍
Posted on: Sunday, Aug 14, 2016   6:00 PM


ലോങ് റൈഡിനു പോയി എന്നു പറയുമ്പോള്‍ തന്നെ വരും, ബുള്ളറ്റിലാണോ എന്ന ചോദ്യം. അതിനു കാരണമുണ്ട്. ബുള്ളറ്റ് ക്ലബുകളും റോയല്‍ എന്‍ഫീല്‍ഡും റൈഡുകള്‍ സംഘടിപ്പിച്ചുതുടങ്ങിയതോടെയായിരുന്നു ഇന്ത്യയില്‍ ബൈക്ക് ടൂറിങ് തരംഗം അലയടിച്ചത്. ഇടയ്ക്ക് പരുങ്ങലായ ബുള്ളറ്റ് വില്‍പ്പന ഉഷാറായതും ഇതേത്തുടര്‍ന്നായിരുന്നു. ലോങ് ട്രിപ്പിനു പറ്റിയ ടൂവീലര്‍ എന്നൊരു വിശ്വാസം തന്നെ ബുള്ളറ്റ് നേടിയെടുത്തു. ഇപ്പോഴിതാ റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡില്‍ ഒന്നാന്തരമൊരു അ‍ഡ്വഞ്ചര്‍ ടൂറര്‍ - ഹിമാലയന്‍ വിപണിയിലെത്തിയിരിക്കുന്നു. ഹിമാലയം പോലെയുള്ള ദുര്‍ഘടമായ സാഹചര്യത്തിലും അനായാസം കൊണ്ടുനടക്കാന്‍ പറ്റിയ ബൈക്ക് ബ്രിട്ടനിലാണ് രൂപകല്‍പ്പന ചെയ്തത്. സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന യുവതലമുറയ്ക്കായി റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച പുതിയ മോഡലിനെ നമുക്കൊന്ന് അടുത്തറിയാം. അടുത്ത പേജിലേയ്ക്ക് പോകാന്‍ ചിത്രത്തിനു താഴെയുള്ള next button അമര്‍ത്തുക





Related Stories





TOP

Car Bike







Designed and developed by EGGS