Home > Reviews >   Reviews Details
കാര്യസ്ഥന്‍
മധു മധുരത്തില്‍
Posted on: Friday, Jul 17, 2015   10.00 AM


കാണാനൊരു ലുക്കില്ലെന്നേയുള്ളൂ, ടിവിഎസ് എക്സ്‍എല്‍ സൂപ്പര്‍ ഒരു സംഭവം തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ എന്‍ജിനുള്ള ടൂവീലര്‍ , ഏറ്റവും വില്‍പ്പനയുള്ള മോപെഡ് , ഏറ്റവും വിലക്കുറവുള്ള പെട്രോള്‍ ടൂ വീലര്‍ എന്നിങ്ങനെ പല വിശേഷണങ്ങളുണ്ട് ഈ മൊപെഡിന്. ഇന്ത്യയിലെ ടൂവീലര്‍ വിപണിയില്‍ ഏറ്റവും വില്‍പ്പനയുള്ള പത്ത് മോഡലുകളിലൊന്നാണ് ടിവിഎസ് എക്സ്‍എല്‍ സൂപ്പര്‍ എന്നറിയുക. 1980 ല്‍ വിപണിയിലെത്തിയ ടിവിഎസ് മോപെഡ് ഇതിനോടകം ഒരു കോടിയിലേറെ എണ്ണം നിരത്തിലിറങ്ങിയിട്ടുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം ബജാജ് ഡിസ്കവര്‍ , ഹോണ്ട ഡ്രീം യുഗ തുടങ്ങിയ മോഡലുകളെ പിന്തള്ളി വില്‍പ്പനയില്‍ ആറാം സ്ഥാനമാണ് എക്സ്‍എല്‍ സൂപ്പര്‍ നേടിയത്. 7.55 ലക്ഷം എണ്ണം ആയിരുന്നു വില്‍പ്പന. അതായത് ശരാശി പ്രതിമാസ വില്‍പ്പന 61,500 എണ്ണം. കര്‍ഷകന്റെയും സാധാരണക്കാരുടെയും ഉറ്റമിത്രമായി മാറിയ എക്സ്‍എല്‍ സൂപ്പറിനെ അടുത്ത് പരിചയപ്പെടാം.





Related Stories





TOP

Car Bike







Designed and developed by EGGS