Home  >  Beyond Wheels >   Beyond Wheels Details
ലെനോവോയുടെ പുതിയ യോഗ ലാപ്‍ടോപ്പ്
ജയശ്രീ മോഹന്‍
Posted on: Thursday, Jun 11, 2015   12:00 PM


ടാബ്‍ലെറ്റ് പോലെയും ഉപയോഗിക്കാവുന്ന കണ്‍വെര്‍ട്ടബിള്‍ ലാപ്‍ടോപ്പുകള്‍ നിര്‍മിക്കുന്നതില്‍ പ്രമുഖരായ ലെനോവോയുടെ പുതിയ മോഡലാണ് യോഗ 300 . വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ കണ്‍വെര്‍ട്ടബിള്‍ ലാപ്‍ടോപ്പിന് 11.6 ഇഞ്ച് ( 720x1280 പിക്സല്‍സ് ) എച്ച്ഡി എല്‍ഇഡി മള്‍ട്ടി ടച്ച് സ്ക്രീനാണ്. 360 ഡിഗ്രിയില്‍ സ്ക്രീന്‍ തിരിക്കാനാവും. 2.66 ഗിഗാഹെട്സ് ശേഷിയുള്ള 64 ബിറ്റ് ഇന്റല്‍ പെന്റിയം എന്‍ 3540 പ്രൊസസ്സര്‍ ഉപയോഗിക്കുന്ന യോഗ 300 ന് നാല് ജിബി ആണ് റാം കപ്പാസിറ്റി. ഇന്റേണല്‍ മെമ്മറി 500 ജിബി.

വീഡിയോ ചാറ്റിങ്ങിനായി എച്ച്ഡി ക്യാമറയും മൈക്കും നല്‍കിയിട്ടുണ്ട്. വൈ ഫൈ , ബ്ലൂടൂത്ത് , യുഎസ്ബി 2.0 , യുഎസ്‍ബി 3.0, എച്ച്ഡിഎംഐ എന്നീ കണക്ടിവിറ്റി ഓപ്ഷനുകളുണ്ട്. ഡോള്‍ബി ഹോം തിയറ്റര്‍ ടെക്നോളജി ഉപയോഗിക്കുന്ന ഓഡിയോ സിസ്റ്റമാണ് ലാപ്‍ടോപ്പിന്. ഒറ്റ ചാര്‍ജിങ്ങില്‍ എട്ട് മണിക്കൂര്‍ പ്രവര്‍ത്തിക്കും. സിഡി ഡ്രൈവ് നല്‍കിയിട്ടില്ല. വെളുപ്പ് ബോഡി നിറത്തില്‍ യോഗ 300 ലഭിക്കും. വില 30,490 രൂപ.



Related Stories







TOP