Home  >  Beyond Wheels >   Beyond Wheels Details
ലാവയുടെ പുതിയ നോട്ട്ബുക്ക്, വില 12,999 രൂപ
ജയശ്രീ മോഹന്‍
Posted on: Saturday, Oct 14, 2017   11:30 AM


ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ലാവ പുറത്തിറക്കിയ പുതിയ നോട്ട്ബുക്കാണ് ഹീലിയം 12. വീതിയേറിയ സ്ക്രീനുള്ളതും ഭാരം കുറഞ്ഞതുമായ നോട്ട് ബുക്ക് എന്നാണ് ലാവ ഈ മോഡലിനെ വിശേഷിപ്പിക്കുന്നത്.


12.5 ഇഞ്ച് (  (1366 x 768 പിക്സല്‍സ്) സ്ക്രീനുള്ള ലാവ ഹീലിയം 12 വിന്‍ഡോസ് 10 ഹോം ഓപ്പറേറ്റിങ് സിസ്റ്റം സഹിതമാണ് ലഭിക്കുന്നത്. 1.88 ഗിഗാഹെട്സ് ശേഷിയുള്ള ഇന്റല്‍ ചെറി ട്രെയില്‍ ക്വാഡ് കോര്‍ - സെഡ് 8350 പ്രൊസസ്സറാണ് നോട്ട്ബുക്കിന്റേത്. റാം കപ്പാസിറ്റി രണ്ട് ജിബി. 32 ജിബി ആണ് ഇന്റേണല്‍ സ്റ്റോറേജ്. 128 ജിബി വരെ ശേഷിയുള്ള എസ്ഡി കാര്‍ഡോ ഒരു ടിബി ഹാര്‍ഡ് ഡിസ്കോ ഉപയോഗിച്ച് മെമ്മറി വിപുലീകരിക്കാം. ഭാരം 1.31 കിലോഗ്രാണ്. സില്‍വര്‍ , ഗോള്‍ഡ് ബോഡി നിറങ്ങളുണ്ട്. 


കൂടുതല്‍ പ്രവര്‍ത്തനസമയം നല്‍കും വിധം 10,000 എംഎഎച്ച് ബാറ്ററി നല്‍കിയിരിക്കുന്നു. വീഡിയോ കാളിങ്ങിനായി വിജിഎ വെബ്ക്യാമുണ്ട്. വൈഫൈ, ബ്ലൂടൂത്ത് 4.0, യുഎസ്ബി 2.0, യുഎസ്ബി 3.0, 3.5 എംഎം ഓഡിയോ ജാക്ക്, എച്ച്ഡിഎംഐ എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളില്‍ പെടുന്നു. വില ആകര്‍ഷകമാണ് , 12,999 രൂപയ്ക്ക് ലാവ ഹീലിയം 12 സ്വന്തമാക്കാം. ഒരു വര്‍ഷം വാറന്റിയുണ്ട്.




Related Stories







TOP