Home  >  Beyond Wheels >   Beyond Wheels Details
വിഡിയോകോണ്‍ ഡിലൈറ്റ് 11 പ്ലസ്
ജയശ്രീ മോഹന്‍
Posted on: Tuesday, Apr 18, 2017   4:00 PM


വിഡിയോകോണ്‍ പുറത്തിറക്കിയ പുതിയ ബജറ്റ് ഫോര്‍ ജി സ്മാര്‍ട്ട്ഫോണ്‍ മോഡലാണ് ഡിലൈറ്റ് 11 പ്ലസ്. ഈ മാസം അവസാനത്തോടെ വില്‍പ്പനയ്ക്കെത്തുന്ന ഫോണിന് 5,800 രൂപയാണ് വില.


അഞ്ചിഞ്ച് (480x854 പിക്സല്‍സ്) ഡിസ്പ്ലേയുള്ള ഡിലൈറ്റ് 11 പ്ലസിന്  ഒരു ഗിഗാഹെട്സ് ക്വാഡ് കോര്‍ മീഡിയടെക് എംടി 6735 എം പ്രൊസസ്സറും ഒരു ജിബി റാമും ഉപയോഗിക്കുന്നു. എട്ട് ജിബിയാണ് ഇന്റേണല്‍ മെമ്മറി. 32 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്ഡി കാര്‍ഡിട്ട് മെമ്മറി വിപുലീകരിക്കാം.

ഒരേ സമയം രണ്ട് മൈക്രോ സിം ഇടാവുന്ന ഫോണിന് ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‍മെല്ലോ ഓപ്പറേറ്റിങ് സിസ്റ്റമാണ്. എല്‍ഇഡി ഫ്ലാഷുള്ള അഞ്ച് മെഗാപിക്സല്‍ ക്യാമറ ഫോണിന്റെ പിന്‍ഭാഗത്തുണ്ട്. രണ്ട് മെഗാപിക്സലിന്റേതാണ് മുന്നിലെ ക്യാമറ.ഇതിനും എല്‍ഇഡി ഫ്ലാഷുണ്ട്. ഊരിമാറ്റാവുന്ന തരം 3,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. ബ്ലൂടൂത്ത് 4.0, വൈഫൈ, മൈക്രോ യുഎസ്ബി, എഫ്എം റേഡിയോ എന്നിവയും കണക്ടിവിറ്റി ഓപ്ഷനുകളില്‍ പെടുന്നു. ആക്സിലറോമീറ്റര്‍ , ആംബിയന്റ് ലൈറ്റ് സെന്‍സര്‍ , പ്രൊക്സിമിറ്റി സെന്‍സര്‍ എന്നിവയും ഫോണിനുണ്ട്.



Related Stories







TOP