Home  >  Beyond Wheels >   Beyond Wheels Details
മോട്ടോ ജി5, വില 11,999 രൂപ
ജയശ്രീ മോഹന്‍
Posted on: Wednesday, Apr 05, 2017   11:00 AM


മികച്ച ഫീച്ചറുകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി മോട്ടോ ജി 5 വിപണിയിലെത്തി. ലെനോവോ അവതരിപ്പിച്ച പുതിയ സ്മാര്‍ട്ട്ഫോണിന് 11,999 രൂപയാണ് വില. കമ്പനി കഴിഞ്ഞ മാസം പുറത്തിറക്കിയ മോട്ടോ ജി 5 പ്ലസിന്റെ വിലകുറഞ്ഞ വകഭേദമാണിത്. ഡിസ്പ്ലേ വലുപ്പം, ബാറ്ററി- പ്രൊസസ്സര്‍ ശേഷി എന്നിവ മോട്ടോ 5 പ്ലസിനെ അപേക്ഷിച്ച് കുറവാണ് മോട്ടോ 5 ന്.
MOTO g5
മോട്ടോ ജി 5 യുടെ അ‍ഞ്ചിഞ്ച് ഫുള്‍ എച്ച്ഡി (1080x1920 പിക്സല്‍സ്) ഡിസ്പ്ലേയ്ക്ക് 441 പിപിഐ ആണ് പിക്സല്‍ സാന്ദ്രത. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുണ്ട്. 1.4 ഗിഗാഹെട്സ് ഒക്ടാകോര്‍ സ്നാപ്‍ഡ്രാഗണ്‍ 430 പ്രൊസസ്സറുള്ള ഫോണിന് റാം ശേഷി മൂന്ന് ജിബി ആണ്. ഇന്റേണല്‍ മെമ്മറി 16 ജിബി.128 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്‍ഡി കാര്‍ഡ് ഉപയോഗിക്കാം.രണ്ട് നാനോ സിം കാര്‍ഡുകള്‍ ഇടാം. ആന്‍ഡ്രോയ്ഡ് ന്യൂഗ (Nougat) ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിന്. ഫിംഗര്‍ പ്രിന്റര്‍ സ്കാനര്‍ ഹോം ബട്ടനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അലുമിനിയം നിര്‍മിത ബോഡിയുള്ള ഫോണിന് വെള്ളത്തെ പ്രതിരോധിക്കുന്ന നാനോ കോട്ടിങ്ങുണ്ട്.
MOTO g5
ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷുള്ള പതിമൂന്ന് 12 മെഗാപിക്സല്‍ ക്യാമറ ഫോണിന്റെ പിന്‍ഭാഗത്തുണ്ട്.വൈഡ് ആംഗിള്‍ ലെന്‍സുള്ള അഞ്ച് മെഗാപിക്സല്‍ ക്യാമറയാണ് മുന്നിലേത്. ഫോര്‍ ജി എല്‍ടിഇ , വൈഫൈ,  ബ്ലൂടൂത്ത് 4.2, മൈക്രോ യുഎസ്ബി തുടങ്ങിയവ കണക്ടിവിറ്റി ഓപ്ഷനുകളില്‍ പെടുന്നു. ബാറ്ററി ശേഷി 2,800 എംഎഎച്ച് ആണ് . 10 വാട്ട്സ് റാപ്പിഡ് ചാര്‍ജര്‍ ഫോണിനൊപ്പം ലഭിക്കും. ഇതുപയോഗിച്ച് മിനിറ്റുകള്‍ക്കകം ബാറ്ററി ചാര്‍ജ് ചെയ്യാം. ഭാരം 144.5 ഗ്രാം.



എച്ച്ഡിഎഫ്‍സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 1,000 രൂപ വിലക്കിഴിവ്, പഴയ ഫോണ്‍ എക്സ്‍ചേഞ്ച് ചെയ്യുമ്പോള്‍ 500 രൂപ, സൌജന്യമായി 16 ജിബി സാന്‍ഡിസ്ക് അള്‍ട്രാ മൈക്രോഎസ്‍ഡി മെമ്മറി കാര്‍ഡ് എന്നിവ ആമസോണ്‍ ഇന്ത്യ ഫോണിന് ഓഫര്‍ ആയി നല്‍കുന്നുണ്ട്.



Related Stories







TOP

Car Bike








Designed and developed by EGGS