Home  >  Beyond Wheels >   Beyond Wheels Details
നോക്കിയ 150 ഡ്യുവല്‍ സിം
ജയശ്രീ മോഹന്‍
Posted on: Tuesday, Mar 28, 2017   5:00 PM


നോക്കിയയുടെ പുതിയ ഡ്യുവല്‍ സിം ഫീച്ചര്‍ ഫോണാണ് നോക്കിയ 150. കറുപ്പ് , വെളുപ്പ് ബോഡി നിറങ്ങളില്‍ ലഭ്യമായ ഫോണിന് വില 2,059 രൂപ.


പോളികാര്‍ബണേറ്റ് ബോഡിയുള്ള നോക്കിയ 150 ന് 2.4 ഇഞ്ച് (240x320 പിക്സല്‍സ്) കളര്‍ ഡിസ്പ്ലേയാണ്. നോക്കിയ സീരീസ് 30 പ്ലസ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം. രണ്ട് ടൂജി സിം ഇടാവുന്ന ഫോണിന് 16 എംബി ആണ് ഇന്റേണല്‍ മെമ്മറി. 32 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്‍ഡി കാര്‍ഡിടാം. 22 മണിക്കൂര്‍ പ്രവര്‍ത്തനസമയം നല്‍കാന്‍ ഫോണിന്റെ 1020 എംഎഎച്ച് ബാറ്ററിയ്ക്ക് കഴിയുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഭാരം 82 ഗ്രാം.

എംപിത്രീ പ്ലേയര്‍ , ബ്ലൂടൂത്ത്, എല്‍ഇഡി ഫ്ലാഷുള്ള വിജിഎ ക്യാമറ, എഫ്എം റേഡിയോ , വീഡിയോ പ്ലേയര്‍ എന്നിവ ഫോണിന്റെ പ്രധാന ഫീച്ചറുകളില്‍ പെടുന്നു. എല്‍ഇഡി ഫ്ലാഷ് ടോര്‍ച്ച് ലൈറ്റായും ഉപയോഗിക്കാം. ചാര്‍ജറും ഇയര്‍ഫോണും ഫോണിനൊപ്പം ലഭിക്കും. മൈക്രോ യുഎസ്ബി ടൈപ്പാണ് ചാര്‍ജര്‍ .




Related Stories







TOP

Car Bike








Designed and developed by EGGS