Home  >  Beyond Wheels >   Beyond Wheels Details
മോട്ടോ ജി 5 പ്ലസ്, വില 14,999 രൂപ മുതല്‍
ജയശ്രീ മോഹന്‍
Posted on: Friday, Mar 24, 2017   12:40 PM


ഷവോമി റെഡ് മീ നോട്ട് 4 ന് എതിരാളിയായി ഇന്ത്യന്‍ വിപണിയിലെത്തിയ പുതിയ സ്മാര്‍ട്ട്ഫോണാണ് മോട്ടോ ജി 5 പ്ലസ്. വില 14,999 രൂപയില്‍ ആരംഭിക്കുന്നു. മൂന്ന് ജിബി റാം +16 ജിബി സ്റ്റോറേജ് , നാല് ജിബി റാം+ 32 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വകഭേദങ്ങള്‍ ഇതിനുണ്ട്. ഇവയുടെ വില യഥാക്രമം 14,999 രൂപ, 16,999 രൂപ. ഫ്ലിപ്കാര്‍ട്ടിലൂടെയാണ് ഈ മോഡലിന്റെ വില്‍പ്പന. ലൂണാര്‍ ഗ്രേ, ഫൈന്‍ ഗോള്‍ഡ് ബോഡിനിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
Moto G5 Plus
പൂര്‍ണ്ണമായി ലോഹനിര്‍മിതമായ ബോഡിയുള്ള ആദ്യ മോട്ടോ ജി ഫോണാണ് മോട്ടോ 5 പ്ലസ്. അലമുനിയം നിര്‍മിത ഫോണിന് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച റിയര്‍ ക്യാമറയും സ്വന്തം. 12 മെഗാപിക്സല്‍ റിയര്‍ ക്യാമറയ്ക്ക് ഡ്യുവല്‍ ഓട്ടോഫോക്കസ് പിക്സല്‍സ് , ഫോര്‍ കെ വീഡിയോ റെക്കോര്‍ഡിങ്, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ് എന്നിവയുണ്ട്.വൈഡ് ആംഗിള്‍ ലെന്‍സുള്ള അഞ്ച് മെഗാപിക്സല്‍ ക്യാമറയാണ് മുന്നിലേത്. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമായ ന്യൂഗ (Nougat)യാണ് മോട്ടോ ജി 5 പ്ലസിനു ഉപയോഗിക്കുന്നത്. രണ്ട് ഗിഗാഹെട്സ് സ്നാപ്ഡ്രാഗണ്‍ 625 ഒക്ടാകോര്‍ പ്രൊസസ്സര്‍ കരുത്തേകുന്ന ഫോണിന് മൂന്ന് ജിബി , നാല് ജിബി റാം കപ്പാസിറ്റിയുള്ള വകഭേദങ്ങളുണ്ട്. മൈക്രോ എസ്‍ഡി കാര്‍ഡിടാന്‍ പ്രത്യേകം സ്ലോട്ട് കൂടാതെ രണ്ട് സിം കാര്‍ഡ് സ്ലോട്ടുകള്‍ ഫോണിലുണ്ട്. 128 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്‍ഡി കാര്‍ഡ് ഉപയോഗിക്കാം. ഫിംഗര്‍ പ്രിന്റര്‍ സ്കാനര്‍ ഹോം ബട്ടനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Moto G5 Plus
മോട്ടോ ജി 5 പ്ലസിന്റെ 5.2 ഇ‍ഞ്ച് ഫുള്‍ എച്ച്ഡി (1080x1920 പിക്സല്‍സ്)കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുണ്ട്. ഫോര്‍ ജി എല്‍ടിഇ , വൈഫൈ, എന്‍എഫ്‍സി , ബ്ലൂടൂത്ത് 4.2, മൈക്രോ യുഎസ്ബി തുടങ്ങിയവ കണക്ടിവിറ്റി ഓപ്ഷനുകളില്‍ പെടുന്നു. 3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ടര്‍ബോ പവര്‍ ചാര്‍ജിങ് ഇതിനുണ്ട്. ഇതുപയോഗിച്ച് വെറും 15 മിനിറ്റ് കൊണ്ട് ആറ് മണിക്കൂര്‍ ബാറ്ററി ലൈഫ് നേടാം. ഭാരം 155 ഗ്രാം.






Related Stories







TOP

Car Bike








Designed and developed by EGGS