Home  >  Beyond Wheels >   Beyond Wheels Details
കൂള്‍പാഡ് നോട്ട് 5 ലൈറ്റ്
ജയശ്രീ മോഹന്‍
Posted on: Thursday, Mar 23, 2017   10:00 AM


കൂള്‍പാഡ് പുറത്തിറക്കിയ പുതിയ ബജറ്റ് ഫോര്‍ ജി സ്മാര്‍ട്ട് ഫോണാണ് നോട്ട് 5 ലൈറ്റ്. പേര് സൂചിപ്പിക്കുന്നതുപോലെ കൂള്‍പാഡ് നോട്ട് 5 ന്റെ വിലകുറഞ്ഞ വകഭേദമാണിത്. സെപ്റ്റംബറില്‍ വിപണിയിലെത്തിയ നോട്ട് 5 നെ അപേക്ഷിച്ച് പ്രൊസസ്സര്‍ ശേഷി, ഇന്റേണല്‍ മെമ്മറി , ബാറ്ററി ശേഷി, സ്ക്രീന്‍ വലുപ്പം എന്നിവ കുറവാണ് ലൈറ്റിന്. വില 8,199 രൂപ ( നോട്ട് 5 ന് 11,000 രൂപ).


അഞ്ചിഞ്ച് എച്ച്ഡി (720x1280 പിക്സല്‍സ്) ഡിസ്പ്ലേയുള്ള നോട്ട് 5 ലൈറ്റിന് ഒരു ഗിഗാഹെട്സ് ക്വാഡ് കോര്‍ മീഡിയടെക് എംടി 6735 സിപി പ്രൊസസ്സറും മൂന്ന് ജിബി റാമും ഉപയോഗിക്കുന്നു. ഡ്യുവല്‍ സിം ഫോണിന് ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ് മെല്ലോ ഓപ്പറേറ്റിങ് സിസ്റ്റമാണ്. 16 ജിബി ആണ് ഇന്റേണല്‍ മെമ്മറി. 64 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. യുഎസ്ബി ഒടിജി സപ്പോര്‍ട്ടുള്ളതിനാല്‍ യുഎസ്ബി സ്റ്റോറേജ് ഡ്രൈവ് നേരിട്ടു കണക്ട് ചെയ്യാനുമാകും. ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷുള്ള 13 മെഗാപിക്സല്‍ ക്യാമറയാണ് ഫോണിന്റെ പിന്‍ഭാഗത്ത്. എല്‍ഇഡി ഫ്ലാഷുള്ള എട്ട് മെഗാപിക്സലിന്റെ ക്യാമറ മുന്‍ഭാഗത്തുണ്ട്. ഫിംഗര്‍ പ്രിന്റര്‍ സ്കാനര്‍ പിന്‍ഭാഗത്തു നല്‍കിയിരിക്കുന്നു.



ഫോര്‍ ജി വിഒഎല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 4.0, മൈക്രോ യുഎസ്ബി എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളില്‍ പെടുന്നു. ആക്സിലറോമീറ്റര്‍ , പ്രൊക്സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നീ സെന്‍സറുകളുമുണ്ട്. ബാറ്ററി ശേഷി 2,500 എംഎഎച്ച്. ഭാരം 148 ഗ്രാം. ഗോള്‍ഡ് , ഗ്രേ നിറങ്ങളില്‍ ലഭിക്കും.



Related Stories







TOP
Designed and developed by EGGS