Home  >  Beyond Wheels >   Beyond Wheels Details
ലീക്കോയുടെ സ്മാര്‍ട്ട് ടിവികള്‍ , വില 42,490 രൂപ മുതല്‍
ജയശ്രീ മോഹന്‍
Posted on: Friday, Mar 17, 2017   9:15 AM


ചൈനീസ് കമ്പനി ലീക്കോ പുതിയ സ്മാര്‍ട്ട് ടിവികളെ ഇന്ത്യയില്‍ അവതരിപ്പിച്ചു. സൂപ്പര്‍ 4 സീരീസില്‍ പെടുന്ന ടിവിയുടെ വില 42,490 രൂപയില്‍ ആരംഭിക്കുന്നു. 40 ഇഞ്ച്, 43 ഇഞ്ച് , 50 ഇഞ്ച് എന്നിങ്ങനെ സ്ക്രീന്‍ വലുപ്പമുള്ള മോഡലുകള്‍ ആമസോണ്‍ ഇന്ത്യയിലൂടെ മാത്രമാണ് വില്‍പ്പനയ്ക്കെത്തിയിരിക്കുന്നത്.


ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മെല്ലോ ഓപ്പറേറ്റിങ് സിസ്റ്റമാണ് സൂപ്പര്‍ 4 ശ്രേണിയിലുള്ള ടിവികള്‍ക്ക്. ഇന്റര്‍നെറ്റ് ബ്രൗസിങ് സാധ്യമാക്കുന്ന ടിവിയ്ക്ക് വൈഫൈ, ബ്ലൂടൂത്ത് 4.1 എന്നിവ കൂടാതെ രണ്ട് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍ , രണ്ടു യുഎസ്ബി 3.0 പോര്‍ട്ടുകള്‍ എന്നിവയുമുണ്ട്. 1.7 ഗിഗാഹെട്സ് ക്വാഡ് കോര്‍ എആര്‍എം കോര്‍ട്ടക്സ് സിആര്‍എം പ്രൊസസ്സറും മൂന്ന് ജിബി റാമും ടിവിയ്ക്കുണ്ട്. 40 ഇഞ്ച് , 43 ഇഞ്ച് മോഡലുകള്‍ക്ക് 16 ജിബി ആണ് ഇന്റേണല്‍ മെമ്മറി. 50 ഇഞ്ച് മോഡലിന് ഇത് 32 ജിബി ആണ്.
LeEco Super4
സൂപ്പര്‍ 4 എക്സ്‍ 40 എന്ന 40 ഇഞ്ച് മോഡലിന് ഫുള്‍ എച്ച്ഡി(920x1080 പിക്സല്‍സ്)ഡിസ്പ്ലേയാണ്. എക്സ് 43, എക്സ്‍ 50മോഡലുകള്‍ക്ക് ഫോര്‍ കെ യുഎച്ച്ഡി (3840x2160 പിക്സല്‍സ്) ഡിസ്പ്ലേയുണ്ട്. ഏറെ മെലിഞ്ഞ രൂപമുള്ള ടിവികളുടെ അലുമിനിയം പുറംചട്ടയും നേര്‍ത്തതാണ്. 7.9 മിമീ മുതല്‍ 9.9 മിമീ വരെയാണ് കനം. കെ 50 എന്ന 50 ഇഞ്ച് വകഭേദത്തിന് മികവുള്ള ശബ്ദം നല്‍കുന്ന ഹാര്‍മന്‍ കാര്‍ഡന്‍ ഓഡിയ സിസ്റ്റമുണ്ട്.


വില: സൂപ്പര്‍ 4 എക്സ്‍ 40 - 42,490 രൂപ, എക്സ്‍ 43- 57,490 രൂപ, എക്സ്‍ 50 - 78,490 രൂപ. രണ്ട് വര്‍ഷത്തെ വാറന്റി നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്.






Related Stories







TOP

Car Bike








Designed and developed by EGGS