Home  >  Beyond Wheels >   Beyond Wheels Details
നോക്കിയ 3310 റീലോഡഡ്
ജയശ്രീ മോഹന്‍
Posted on: Monday, Feb 27, 2017   8:00 AM


പലരുടെയും ജീവിതത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍ ആയിരുന്ന നോക്കിയ 3310 പുതുമോടിയോടെ തിരിച്ചെത്തി. ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസി( എംഡബ്ല്യുസി)ലാണ് 3310 ന്റെ 2017 മോഡലിനെ എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിച്ചത്.നോക്കിയയുടെ ഉത്പാദന അവകാശം സ്വന്തമാക്കിയ ഫിന്‍ലന്റ് കമ്പനിയാണ് എച്ച്എംഡി ഗ്ലോബല്‍ . 49 യൂറോ (ഏകദേശം 3,500 രൂപ) ആണ് നോക്കിയ 3310 ന് വില. ഇന്ത്യന്‍ വിപണിയില്‍ മൂന്നു മാസത്തിനകം ഈ മോഡല്‍ വില്‍പ്പനയ്ക്കെത്താനാണ് സാധ്യത.


22 മണിക്കൂര്‍ ടോക്ക് ടൈം ആണ് നോക്കിയ 3310 ന്റെ പ്രധാന സവിശേഷത. ഒരു മാസം സ്റ്റാന്‍ഡ് ബൈ സമയവുമുണ്ട്. പഴയ പാമ്പ് കളി പുതിയ മോഡലിലുമുണ്ട്. ചുവപ്പ്, കടും നീല, മഞ്ഞ , ഗ്രേ എന്നീ ആകര്‍ഷകമായ നാല് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. പിന്‍ ചാര്‍ജറിനു പകരം മൈക്രോ യുഎസ്ബി പോര്‍ട്ട് വഴി ബന്ധിപ്പിക്കാവുന്ന ചാര്‍ജറാണിതിന്.


2.4 ഇഞ്ച് വലുപ്പമുള്ള കളര്‍ ഡിസ്പ്ലേയുള്ള ഫോണിന് നോക്കിയ സീരീസ് 30+ ഓപ്പറേറ്റിങ് സിസ്റ്റമാണ്. ടു ജി ആണ് കണക്ടിവിറ്റി. 16 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട്. 32 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്ഡ‍ി കാര്‍ഡ് ഉപയോഗിക്കാം. 1,200 എംഎഎച്ചാണ് ബാറ്ററി ശേഷി. എല്‍ഇഡി ഫ്ലാഷുള്ള രണ്ട് മെഗാപിക്സല്‍ ക്യാമറ ഫോണിന്റെ പിന്‍ഭാഗത്തുണ്ട്.



Related Stories







TOP