Home  >  Beyond Wheels >   Beyond Wheels Details
പോര്‍ട്രോണിക്സിന്റെ പുതിയ പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍
ജയശ്രീ മോഹന്‍
Posted on: Wednesday, Feb 22, 2017   12:00 PM


ഇന്ത്യയിലെ പ്രമുഖ പോര്‍ട്ടബിള്‍ ഡിജിറ്റല്‍ ഉല്‍പന്ന നിര്‍മാതാക്കളായ പോര്‍ട്രോണിക്സ് അവതരിപ്പിച്ച പുതിയ പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കറാണ് സൗണ്ട് സ്ലിക്ക്. വില 3,499 രൂപ.
Sound Slick
മെലിഞ്ഞ രൂപമുള്ള സൗണ്ട് സ്ലിക്കിന് 30 വാട്ട്സ് ആണ് പവര്‍ ഔട്ട്പുട്ട്. 15 വാട്ട്സിന്റെ രണ്ട് സ്പീക്കറുകളും രണ്ട് പാസീവ് റേഡിയേറ്ററുകളും ഇതിലുണ്ട്. ടിവി, സ്മാര്‍ട്ട്ഫോണ്‍ , എംപിത്രി പ്ലേയര്‍ എന്നിവ സൗണ്ട് സ്ലിക്കുമായി കണക്ട് ചെയ്ത് മികവുള്ള ശബ്ദം ആസ്വദിക്കാം. ബ്ലൂടൂത്ത് 4.0 കൂടാതെ യുഎസ്ബി , ഓക്സിലറി ഇന്‍ - ഔട്ട് പോര്‍ട്ടുകളും കണക്ടിവിറ്റിയ്ക്കായി നല്‍കിയിട്ടുണ്ട്.
Sound Slick
ബ്ലൂടൂത്തിലൂടെ വയര്‍ലെസായോ യുഎസ്ബി നേരിട്ട് ബന്ധിപ്പിച്ചോ സൗണ്ട് സ്ലിക്കിലൂടെ പാട്ട് കേള്‍ക്കാം. ഇന്‍ബില്‍റ്റായി ബാറ്ററിയില്ല. 12 വോള്‍ട്ട് ഡിസി പവര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം.ഡിസി അഡാപ്റ്റര്‍ സൗണ്ട് സ്ലിക്കിനൊപ്പം ലഭിക്കും. 81 സെന്റീമീറ്റര്‍നീളവും 6.6 സെമീ വീതിയും 6.5 സെമീ ഉയരവും ഉള്ള പോര്‍ട്ടബിള്‍ സ്പീക്കറിന് ഭാരം 1670 ഗ്രാം. റിമോട്ട് കണ്‍ട്രോളുണ്ട്.



Related Stories







TOP
Designed and developed by EGGS