Home  >  Beyond Wheels >   Beyond Wheels Details
അസ്യൂസ് സെന്‍ഫോണ്‍ ഗോ 5.0
ജയശ്രീ മോഹന്‍
Posted on: Friday, Feb 17, 2017   12:40 PM


അസ്യൂസിന്റെ സെന്‍ഫോണ്‍ ഗോ സീരീസിലെ പുതിയ സ്മാര്‍ട്ട് ഫോണ്‍ - ഗോ 5.0 എല്‍ടിഇ ഇന്ത്യന്‍ വിപണിയിലെത്തി. ആമസോണ്‍ ഇന്ത്യയില്‍ ലഭ്യമായ ഫോണിന്റെ വില 9,000 രൂപ.

അഞ്ചിഞ്ച് എച്ച്ഡി (1280x720 പിക്സല്‍സ്) ഡിസ്പ്ലേയുള്ള സെന്‍ഫോണ്‍ ഗോ 5.0 ന് ഒരു ഗിഗാഹെട്സ് ശേഷിയുള്ള ക്വാഡ്കോം സ്നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സറും രണ്ട് ജിബി റാമും ഉപയോഗിക്കുന്നു. ഇന്റേണല്‍ മെമ്മറി 16 ജിബി. 64 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്‍ഡി കാര്‍ഡിട്ട് മെമ്മറി വിപുലീകരിക്കാം. ആജീവനാന്തം അസ്യൂസ് വെബ്സ്റ്റോറേജില്‍ അഞ്ച് ജിബി സ്പേസും സൗജന്യമായി ലഭിക്കും.


ഡ്യുവല്‍ സിം ഫോണിന്റെ പിന്‍ഭാഗത്ത് എല്‍ഇഡി ഫ്ലാഷുള്ള 13 മെഗാപിക്സല്‍ ക്യാമറയുണ്ട്. അഞ്ച് മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. ഫോര്‍ ജി എല്‍ടിഇ, ത്രീ ജി , ബ്ലൂടൂത്ത് 4.0, വൈഫൈ കണക്ടിവിറ്റികള്‍ ഫോണിനുണ്ട്. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‍മെല്ലോ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ബാറ്ററി ശേഷി 2,600 എംഎഎച്ച്. ബ്ലാക്ക് , സില്‍വര്‍ , റെഡ് സ ഗോള്‍ഡ് ബോഡി നിറങ്ങളില്‍ ലഭിക്കും. ഭാരം 150 ഗ്രാം.




Related Stories







TOP
Designed and developed by EGGS