Home  >  Beyond Wheels >   Beyond Wheels Details
ഐബോളിന്റെ പുതിയ ഫോര്‍ ജി വോയ്സ് കാളിങ് ടാബ്
ജയശ്രീ മോഹന്‍
Posted on: Wednesday, Feb 01, 2017   2:00 PM


ഇന്ത്യന്‍ കമ്പനി ഐബോള്‍ പുറത്തിറക്കിയ പുതിയ ഫോര്‍ ജി വോയ്സ് കാളിങ് ടാബ്‍ലെറ്റാണ് സ്ലൈഡ് നിംബിള്‍ 4 ജിഎഫ്. വില 9,999 രൂപ.


എട്ട് ഇഞ്ച് (1280x800 പിക്സല്‍സ്) ഡിസ്പ്ലേയുള്ള സ്ലൈഡ് നിംബിള്‍ 4 ജിഎഫിന് 1.3 ഗിഗാഹെട്സ് കോര്‍ട്ടക്സ് എ53 ക്വാഡ് കോര്‍ പ്രൊസസ്സറും മൂന്ന് ജിബി റാമുമുണ്ട്. ഇന്റേണല്‍ മെമ്മറി 16 ജിബി. 64 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്‍ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വിപുലീകരിക്കാം. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‍മെല്ലോ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ടാബ്‍ലെറ്റില്‍ രണ്ട് സിമ്മുകള്‍ ഇടാം. ബാറ്ററിയ്ക്ക് 4,300 എംഎഎച്ച് ശേഷിയുണ്ട്. എല്‍ഇഡി ഫ്ലാഷുള്ള അഞ്ച് മെഗാപിക്സല്‍ ഓട്ടോഫോക്കസ് റിയര്‍ ക്യാമറയും രണ്ട് മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയുമുണ്ട്. 3.5 മിമീ ഓഡിയോ ജാക്ക് , റെക്കോര്‍ഡിങ്ങോടു കൂടിയ എഫ്എം റേഡിയോ , ഫോര്‍ ജി വിഒഎല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് , 4.0, ജിപിഎസ് , യുഎസ്ബി ഒടിജി സപ്പോര്‍ട്ട് എന്നിവ കണ്ക്ടിവിറ്റി ഓപ്ഷനുകളില്‍ പെടുന്നു.

എംഎസ് ഓഫീസ് ആപ്ലിക്കേഷനുകളായ മൈക്രോസോഫ്ട് വേര്‍ഡ് , എക്സ്ല്‍ , പവര്‍പോയിന്റ് എന്നിവ ടാബ്‍ലെറ്റില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഓട്ടോ റൊട്ടേറ്റ് സ്ക്രീനിനായി ജി സെന്‍സര്‍ , ഫ്ലിപ് ടു മ്യൂട്ട്, ഓട്ടോ വോയ്സ് റെക്കോര്‍ഡിങ് എന്നീ ഫീച്ചറുകളും സ്ലൈഡ് നിംബിള്‍ 4 ജിഎഫിലുണ്ട്.



Related Stories







TOP

Car Bike








Designed and developed by EGGS