Home  >  Beyond Wheels >   Beyond Wheels Details
ലെനോവോ പി 2 , വില 16,999 രൂപ മുതല്‍
ജയശ്രീ മോഹന്‍
Posted on: Thursday, Jan 12, 2017   12:40 PM


ചൈനീസ് കമ്പനി ലെനോവോയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ പി 2 ഇന്ത്യന്‍ വിപണിയിലെത്തി. വില 16,999 രൂപ മുതല്‍ .


ലെനോവോ പി 2 ന്റെ മുഖ്യസവിശേഷത 5,100 എംഎഎച്ച് ബാറ്ററിയാണ്. മൂന്ന് ദിവസം ഫോണിനു പ്രവര്‍ത്തിക്കാനുള്ള ചാര്‍ജ് നല്‍കാന്‍ ബാറ്ററിയ്ക്ക് കഴിവുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഒറ്റ ചാര്‍ജിങ്ങില്‍ 18 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ കാണാനുമാകും. ബാറ്ററി 30 ശതമാനം അധിക വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന ക്വിക് ചാര്‍ജ് 3.0 സംവിധാനവും ഫോണിലുണ്ട്. വെറും 15 മിനിറ്റ് നേരത്തെ ചാര്‍ജിങ് കൊണ്ട് ഫോണ്‍ 10 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാനാകും. മറ്റ് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ ഒരു പവര്‍ ബാങ്ക് പോലെയും പി 2 പ്രവര്‍ത്തിക്കും.


രണ്ട് മെമ്മറി വകഭേദങ്ങള്‍ പി 2 നുണ്ട്. മൂന്ന് ജിബി റാമുള്ള വകഭേദത്തിന് 16,999 രൂപയാണ് വില. നാല് ജിബി റാം വേരിയന്റിന് ഇത് 17,999 രൂപ. ഫ്ലിപ്കാര്‍ട്ടിലൂടെ മാത്രം ലഭ്യമായ ലെനോവോ പി2 ന് ഗോള്‍ഡ് , ഗ്രേ ബോഡി നിറങ്ങളുണ്ട്. എസ്‍ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിയാല്‍ 10 ശതാനം വിലക്കിഴിവ് ലഭിക്കും.


ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‍മെല്ലോ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ലെനോവോ പി 2 ന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080x1920 പിക്സല്‍സ്) സൂപ്പര്‍ അമോലീഡ് ഡിസ്പ്ലേയാണ്. ഇതിന് ഗൊറില്ല ഗ്ലാസ് 2.5 ഡി പ്രൊട്ടക്ഷനുണ്ട്. രണ്ട് ഗിഗാഹെട്സ് ശേഷിയുള്ള ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 625 എംഎസ്എം 8953 ആണ് പ്രൊസസ്സര്‍ . സോണി ഐഎംഎക്സ് 258 സെന്‍സറുള്ള 13 മെഗാപിക്സല്‍ ക്യാമറ ഫോണിന്റെ പിന്‍ഭാഗത്തുണ്ട്. അഞ്ച് മെഗാപിക്സലിന്റേതാണ് മുന്നിലെ ക്യാമറ. ഇന്റേണല്‍ മെമ്മറി 32 ജിബി. മൈക്രോ എസ്ഡ‍ി കാര്‍ഡിട്ട് 128 ജിബി വരെ മെമ്മറി വിപുലീകരിക്കാം. ഫോര്‍ ജി എല്‍ടിഇ, ബ്ലൂടൂത്ത് 4.1, വൈഫൈ, എഫ്എം റേഡിയോ എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളില്‍ പെടുന്നു. ഹോം ബട്ടനില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.



Related Stories







TOP

Car Bike








Designed and developed by EGGS