Home  >  Beyond Wheels >   Beyond Wheels Details
അസ്യൂസ് സെന്‍ഫോണ്‍ ഗോ 4.5
ജയശ്രീ മോഹന്‍
Posted on: Wednesday, Jan 04, 2017   1:00 PM


അസ്യൂസിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ - സെന്‍ഫോണ്‍ ഗോ 4.5 വിപണിയിലെത്തി. ഫോര്‍ ജിയുള്ള സ്മാര്‍ട്ട്ഫോണ്‍ 6,999 രൂപയ്ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ലഭ്യമാണ്.


നാലര ഇഞ്ച് (480x854 പിക്സല്‍സ് ) ഡിസ്പ്ലേയുളള അസ്യൂസ് സെന്‍ഫോണ്‍ ഗോയ്ക്ക് ഒരു ഗിഗാഹെട്സ് ക്വാഡ് കോര്‍ ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സറും ഒരു ജിബി റാമും ഉപയോഗിക്കുന്നു. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‍മെലോ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഫോണിന്റെ പിന്‍ഭാഗത്ത് എല്‍ഇഡി ഫ്ലാഷോടുകൂടിയ എട്ട് മെഗാപിക്സല്‍ ക്യാമറയുണ്ട്. രണ്ട് മെഗാപിക്സലിന്റേതാണ് മുന്നിലെ ക്യാമറ. ഇന്റേണല്‍ മെമ്മറി എട്ട് ജിബി. മൈക്രോ എസ്‍ഡി കാര്‍ഡിട്ട് മെമ്മറി 128 ജിബി കൂടി വിപുലീകരിക്കാം. രണ്ട് വര്‍ഷത്തേയ്ക്ക് 100 ജിബി ഗൂഗിള്‍ ഡ്രൈവ് ക്ലൗഡ് സ്റ്റോറേജും ഫോണിന് കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. വൈ ഫൈ, ബ്ലൂടൂത്ത് 4.0, എഫ്എം റേഡിയോ, ജിപിഎസ് , മൈക്രോ യുഎസ്ബി എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളില്‍ പെടുന്നു. ആക്സിലറോമീറ്റര്‍ , ആംബിയന്റ് ലൈറ്റ് സെന്‍സര്‍ , ഡിജിറ്റല്‍ കോംപസ് , പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയും ഫോണിനുണ്ട്. ഭാരം 135 ഗ്രാം.



Related Stories







TOP