Home  >  Beyond Wheels >   Beyond Wheels Details
ഐബോളിന്റെ പുതിയ കണ്‍വെര്‍ട്ടിബിള്‍ ലാപ്‍ടോപ്പ്
ജയശ്രീ മോഹന്‍
Posted on: Thursday, Dec 29, 2016   9:00 AM


ഇന്ത്യന്‍ കമ്പനി ഐബോള്‍ പുതിയ ബജറ്റ് കണ്‍വെര്‍ട്ടിബിള്‍ ലാപ്‍ടോപ്പ് പുറത്തിറക്കി. കോംപ്ബുക്ക് ഐ 360 എന്ന പുതിയ മോഡലിന് 12,999 രൂപയാണ് വില.


360 ഡിഗ്രിയില്‍ തിരിക്കാവുന്നതാണ് കോംപ്ബുക്ക് ഐ 360യുടെ 11.6 ഇഞ്ച് എച്ച്ഡി ടച്ച് സ്ക്രീന്‍ ഡിസ്പ്ലേ. ടാബ്‍ലെറ്റ് പോലെയും ഉപയോഗിക്കാനാവുമെന്നതാണ് ഇതിന്റെ മെച്ചം. ബിസിനസ് പ്രസന്റേഷനുകള്‍ നടത്തുമ്പോഴും ഈ ഗുണം പ്രയോജനപ്പെടും. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം സഹിതമാണ് ഐബോള്‍ ലാപ്‍ടോപ്പ് എത്തുന്നത്. വോഗ് സോഫ്ട് ഗോള്‍ഡ് എന്ന ഒറ്റ ബോഡി നിറത്തിലാണ് ഈ മോഡല്‍ ലഭ്യം.


മള്‍ട്ടി ടച്ച് ഡിസ്പ്ലേയുള്ള ലാപ്‍ടോപ്പിന് 1.84 ഗിഗാഹെട്സ് ഇന്റല്‍ ക്വാഡ് കോര്‍ പ്രൊസസ്സറാണ്. രണ്ട് ജിബി റാമുള്ള കോംപ്ബുക്ക് ഐ 360 ന് 32 ജിബി ആണ് ഇന്റേണല്‍ സ്റ്റോറേജ്. മൈക്രോ എസ്‍ഡി കാര്‍ഡിട്ട് 64 ജിബി കൂടി മെമ്മറി വിപുലീകരിക്കാം. 10,000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. ഒരു ചാര്‍ജിങ്ങില്‍ ശരാശരി ഏഴ് മണിക്കൂര്‍ ലാപ്‍ടോപ്പിനെ പ്രവര്‍ത്തിപ്പിക്കാന്‍ ബാറ്ററിയ്ക്ക് കഴിയുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പടുന്നു. വൈ ഫൈ, ബ്ലൂടൂത്ത് 4.0, എച്ച്ഡിഎംഐ പോര്‍ട്ട് , രണ്ട് യുഎസ്ബി പോര്‍ട്ട് ( യുഎസ്ബി 3.0 ,2.0 ഓരോന്നു വീതം) എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളില്‍ പെടുന്നു. വീഡിയോ ചാറ്റിങ്ങിനായി ഫ്രണ്ട് ക്യാമറ നല്‍കിയിട്ടുണ്ട്. രണ്ട് സ്പീക്കറുകള്‍ , 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും ഐബോള്‍ ലാപ്‍ടോപ്പിനുണ്ട്.



Related Stories







TOP

Car Bike








Designed and developed by EGGS