Home  >  Beyond Wheels >   Beyond Wheels Details
അസ്യൂസ് സെന്‍ഫോണ്‍ 3 മാക്സ്
ജയശ്രീ മോഹന്‍
Posted on: Thursday, Nov 10, 2016   10:00 AM


തായ്‍വാനീസ് കമ്പനി അസ്യൂസിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ - സെന്‍ഫോണ്‍ 3 മാക്സ് വിപണിയിലെത്തി. 5.2 ഇഞ്ച് , 5.5 ഇഞ്ച് വകഭേദങ്ങള്‍ സെന്‍ഫോണ്‍ മാക്സ് 3 യ്ക്കിണ്ട്. ആദ്യത്തേതിന് 12,999 രൂപയും രണ്ടാമത്തേതിന് 17,999 രൂപയുമാണ് വില. 5.2 ഇഞ്ച് വകഭേദം (ZC520TL) നിലവില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലും മൊബൈല്‍ ഷോപ്പുകളിലും ലഭ്യമാണ്. വലുപ്പം കൂടിയ ഡിസ്പ്ലേയുള്ള വകഭേദം (ZC553KL) നവംബര്‍ അവസാനത്തോടെ വില്‍പ്പനയ്ക്കെത്തും.


സെഡ്സി 520 ടിഎല്‍


5.2 ഇഞ്ച് എച്ച്ഡി ( 720x1280 പിക്സല്‍സ് ) ഡിസ്പ്ലേയാണിതിന്. ഒരു  നാനോ സിമ്മും മൈക്രോ സിമ്മും ഇടാവുന്ന ഫോണിന് ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്‍മെലോ ഓപ്പറേറ്റിങ് സിസ്റ്റമാണ്. 1.3 ഗിഗാഹെട്സ് ക്വാഡ് കോര്‍ മീഡിയടെക് എംടി 6737 ടി പ്രൊസസ്സറുള്ള ഫോണിന് മൂന്ന് ജിബിയാണ് റാം കപ്പാസിറ്റി. ഇന്റേണല്‍ മെമ്മറി 32 ജിബി. മെമ്മറി വിപുലീകരിക്കാന്‍ 32 ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. 13 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും അഞ്ച് മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ഫോണിനുണ്ട്. ശേഷി കൂടിയതാണ് ബാറ്ററി, 4,100 എംഎഎച്ച്. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഫോണിന് പിന്‍ഭാഗത്തുണ്ട്. ഫോര്‍ ജി , വൈ ഫൈ, ജിപിഎഎസ് , മൈക്രോ യുഎസ്ബി , എഫ്എം റേഡിയോ എന്നിവ കണക്ടിവിറ്റി ഓപ്ഷനുകള്‍.ആക്സിലറോ മീറ്റര്‍ , ആംബിയന്റ് ലൈറ്റ് സൈന്‍സര്‍ , ഗൈറോസ്കോപ്പ് , പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയുമുണ്ട്. ഭാരം 148 ഗ്രാം. 


സെഡ്‍സി 553 കെഎല്‍


അഞ്ചര ഇഞ്ച് ഫുള്‍ എച്ച്ഡി (1080x1920 പിക്സല്‍സ്) ഡിസ്പ്ലേയുള്ള ഈ വകഭേദത്തിന് 1.4 ഗിഗാഹെട്സ് ഒക്ടാകോര്‍ ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 430 പ്രൊസ്സസറാണ്. റാം കപ്പാസിറ്റി മൂന്ന് ജിബി. 32 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണിന് 128 ജിബി വരെ ശേഷിയുള്ള മൈക്രോ എസ്‍ഡി കാര്‍ഡ് ഉപയോഗിക്കാം.
Zenfone 3 Max
ഇരട്ട എല്‍ഇഡി ഫ്ലാഷുള്ള 16 മെഗാപിക്സല്‍ ക്യാമറ പിന്‍ഭാഗത്തുണ്ട് 84 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സുള്ള എട്ട് മെഗാപിക്സല്‍ ക്യാമറയാണ് മുന്നിലുള്ളത്. ഡ്യുവല്‍ സിം ഫോണിന് ഫിംഗര്‍ പ്രിന്റ് സ്കാനറുമുണ്ട്. ബാറ്ററി ശേഷി 4,100 എംഎഎച്ച്. ഫോര്‍ ജി , വൈ ഫൈ, ജിപിഎഎസ് , മൈക്രോ യുഎസ്ബി , എഫ്എം റേഡിയോ എന്നിവ കണക്ടിവിറ്റി ഓപ്ഷനുകള്‍. ആക്സിലറോമീറ്റര്‍ , ആംബിയന്റ് ലൈറ്റ് സൈന്‍സര്‍ , മാഗ്‍നെറ്റോ മീറ്റര്‍ ,ഗൈറോസ്കോപ്പ് , പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയുണ്ട്. ഭാരം 175 ഗ്രാം. 



Related Stories







TOP

Car Bike








Designed and developed by EGGS