Home  >  Beyond Wheels >   Beyond Wheels Details
വിഡിയോകോണ്‍ അള്‍ട്രാ 50
ജയശ്രീ മോഹന്‍
Posted on: Monday, Oct 31, 2016   11:00 AM


ഇന്ത്യന്‍ കമ്പനി വിഡിയോകോണിന്റെ പുതിയ മുന്തിയ സ്മാര്‍ട്ട്ഫോണ്‍ മോഡലാണ് അള്‍ട്രാ 50. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ , എല്‍ഇഡി ഫ്ലാഷുള്ള അഞ്ച് മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, ഫോര്‍ ജി സപ്പോര്‍ട്ട് എന്നിവയുള്ള ഫോണിന് വില 8,990 രൂപ. ഗ്രേ, ഗോള്‍ഡ് , ബ്ലാക്ക് ബോഡി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.


അത്യാഹിതമുണ്ടായാല്‍ ഉടനടി സഹായം അഭ്യര്‍ഥിക്കാനുള്ള പ്രത്യേക ആപ്പ് - എസ്ഒഎസ് ബി സേഫ് ഫോണിലുണ്ട്. പവര്‍ബട്ടനുമായാണ് ഇത് കണക്ട് ചെയ്തിരിക്കുന്നത്. പവര്‍ ബട്ടന്‍ നിശ്ചിതസമയത്തേയ്ക്ക് അമര്‍ത്തിപ്പിടിച്ചാല്‍ ആപ്പില്‍ മുന്‍കൂട്ടി സെറ്റ് ചെയ്ത് വച്ചിരിക്കുന്ന ഫോണ്‍ നമ്പരുകളിലേയ്ക്ക് സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശം പോകും. ഒരു വര്‍ഷത്തെ അംഗത്വമുള്ള ഇറോസ് നൗ ആപ്ലിക്കേഷന്‍ ഫോണില്‍ ലഭ്യമാക്കിയിട്ടുണ്ട്. മൂവായിരത്തിലേറെ മ്യൂസിക് വീഡിയോകളും സിനിമകളും ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കാണാനാവും.


ഡ്യുവല്‍ വാട്ട്സ് ആപ്പ് ഫീച്ചറും ഫോണിന്റെ സവിശേഷതയാണ്. ഒരേ സമയം രണ്ട് വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഇതുസഹായിക്കും. ഫോണിന്റെ അഞ്ചിഞ്ച് എച്ച്ഡി ( 720x1280 പിക്സല്‍സ് ) ഡിസ്പ്ലേയ്ക്ക് പോറലില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ആവരണമുണ്ട്. 1.3 ഗിഗാഹെട്സ് മീഡിയടെക് എംടി 6735 ക്വാഡ് കോര്‍ പ്രൊസസ്സര്‍ ഉപയോഗിക്കുന്ന ഫോണിന് മൂന്ന് ജിബി ആണ് റാം കപ്പാസിറ്റി. ഇന്റേണല്‍ മെമ്മറി 32 ജിബിയുണ്ട്. മൈക്രോ എസ്‍ഡി കാര്‍ഡിട്ട് മെമ്മറി 64 ജിബി കൂടി വിപുലീകരിക്കാം. ഡ്യുവല്‍ സിം ഫോണിന് ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‍മെലോ ഓപ്പറേറ്റിങ് സിസ്റ്റമാണ്. ഫോണിന്റെ 3000 എംഎഎച്ച് ബാറ്ററിയ്ക്ക് എട്ട് മണിക്കൂര്‍ ടോക് ടൈം നല്‍കാന്‍ കഴിവുണ്ടെന്ന് നിര്‍മാതാക്കള്‍ പറയുന്നു. പതിമൂന്ന് മെഗാപിക്സലിന്റേതാണ് പിന്നിലെ ക്യാമറ. ഫോര്‍ ജി കൂടാതെ വൈ ഫൈ, ബ്ലൂടൂത്ത് 4.0 ജിപിഎസ് , എഫ്എം റേഡിയോ എന്നിവ ഫോണിനുണ്ട്. ഹോം ബട്ടനിലാണ് ഫിംഗര്‍ പ്രിന്റ് സ്കാനര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തെ വാറന്റി ഫോണിനു ലഭിക്കും.



Related Stories







TOP
Designed and developed by EGGS