Home  >  Beyond Wheels >   Beyond Wheels Details
ഐബോള്‍ കണ്‍വെര്‍ട്ടിബിള്‍ ലാപ്‍ടോപ്പ് 14,999 രൂപയ്ക്ക്
ജയശ്രീ മോഹന്‍
Posted on: Tuesday, Oct 25, 2016   12:40 PM


ഇന്ത്യന്‍ കമ്പനി ഐബോള്‍ പുറത്തിറക്കിയ പുതിയ ബജറ്റ് കണ്‍വെര്‍ട്ടിബിള്‍ ലാപ്‍ടോപ്പാണ് കോംപ് ബുക്ക് ഫ്ലിപ് എക്സ് 5. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമുള്ള ലാപ്‍ടോപ്പിന് 14,999 രൂപയാണ് വില.
Iball Flip X5
ഫ്ലിപ് എക്സ് 5 ന്റെ ടച്ച് സ്ക്രീന്‍ ഫുള്‍ എച്ച്ഡി (1080x1920 പിക്സല്‍സ് ) ഡിസ്പ്ലേയ്ക്ക് 11.6 ഇഞ്ച് ആണ് വലുപ്പം. 360 ഡിഗ്രിയില്‍ ടച്ച് സ്ക്രീന്‍ തിരിക്കാനാവുന്നതാനില്‍ ടാബ്‍ലെറ്റ് പോലെയും ഇതുപയോഗിക്കാം. പ്രസന്റേഷനുകള്‍ നടത്താനും അനുയോജ്യമാണ് ഇതിന്റെ രൂപകല്‍പ്പന. 1.44 ഗിഗാഹെട്സ് ക്വാഡ് കോര്‍ ഇന്റല്‍ ആറ്റം എക്സ്‍ 5 - സെഡ് 8300 പ്രൊസസ്സര്‍ ഉപയോഗിക്കുന്ന ലാപ്‍ടോപ്പിന് രണ്ട് ജിബി ആണ് റാം കപ്പാസിറ്റി . ഇന്റേണല്‍ സ്റ്റോറേഡ് 32 ജിബി. മൈക്രോ എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ മെമ്മറി 64 ജിബി കൂടി വിപുലീകരിക്കാം.
Iball Flip X5
രണ്ട് മെഗാപിക്സലിന്റെ വെബ്ക്യാം ലാപ്‍ടോപ്പിനുണ്ട്. വൈ ഫൈ, ബ്ലൂടൂത്ത് 4.0 , യുഎസ്ബി 3.0 പോര്‍ട്ട് , യുഎസ്ബി 2.0 പോര്‍ട്ട് , മിനി എച്ച്ഡിഎംഐ പോര്‍ട്ട് എന്നിവയുള്ള ഫ്ലിപ് എക്സ് 5 ന് 10,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒറ്റ ചാര്‍ജിങ്ങില്‍ എട്ട്  മണിക്കൂര്‍ പ്രവര്‍ത്തന സമയം നല്‍കാന്‍ ബാറ്ററിയ്ക്ക് കഴിവുണ്ടെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഭാരം 1.37 കിലോഗ്രാം.




Related Stories







TOP

Car Bike








Designed and developed by EGGS