Home  >  Beyond Wheels >   Beyond Wheels Details
ഇന്റക്സിന്റെ 32 ഇഞ്ച് എല്‍ഇഡി ടിവി, വില 16,490 രൂപ
ജയശ്രീ മോഹന്‍
Posted on: Monday, Oct 17, 2016   10:00 AM


വിലക്കുറവുള്ള എല്‍ഇഡി ടിവി വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ ഇന്ത്യന്‍ കമ്പനി ഇന്റക്സ് ടെക്നോളജീസ് പുറത്തിറക്കിയ എല്‍ഇഡി 3222 എന്ന മോഡല്‍ പരിഗണിക്കാം. ഈ 32 ഇഞ്ച് ( 80 സെ മീ) ടിവി 16,490 രൂപയ്ക്ക് സ്വന്തമാക്കാം. ഈ മാസം 31 വരെ പ്രത്യേക ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. ടിവിയ്ക്കൊപ്പം 8,000 എംഎഎച്ച് പവര്‍ ബാങ്ക് സൗജന്യമായി ലഭിക്കും. കൂടാതെ അഞ്ച് വര്‍ഷത്തെ വാറന്റിയും.


എച്ച്ഡി (  1366x768 പിക്സല്‍സ് ) റെസലൂഷനുള്ള എല്‍ഇഡി ടിവിയ്ക്ക് 10 വാട്ട്സ് വീതം ശേഷിയുള്ള രണ്ട് സ്റ്റീരിയോ സ്പീക്കറുകളുണ്ട്. 50 വാട്ട് ആണ് വൈദ്യുതി ഉപഭോഗം. രണ്ട് വീതം യുഎസ്ബി 2.0 , എച്ച്ഡിഎംഐ പോര്‍ട്ടുകള്‍ ടിവിയിലുണ്ട്. പെന്‍ഡ്രൈവ് കണക്ട് ചെയ്ത് വീഡിയോകളും പാട്ടുകളുമൊക്കെ ടിവിയില്‍ ആസ്വദിക്കാം.


ഇന്റക്സ് വെബ്പേജ് ലിങ്ക്



Related Stories







TOP

Car Bike








Designed and developed by EGGS