Home  >  Beyond Wheels >   Beyond Wheels Details
ഏറ്റവും ചെറിയ എച്ച്പി ആള്‍ ഇന്‍ വണ്‍ പ്രിന്റര്‍
ജയശ്രീ മോഹന്‍
Posted on: Saturday, Oct 01, 2016   2:00 PM


ലോകത്തെ ഏറ്റവും ചെറിയ ആള്‍ ഇന്‍ വണ്‍ പ്രിന്റര്‍ എന്ന വിശേഷണത്തോടെ എച്ച്പി അവതരിപ്പിച്ച മോഡലാണ് ഡെസ്ക്ജെറ്റ് ഇങ്ക് അഡ്വാന്റേജ് 3700. വില 7,176 രൂപ. സ്മാര്‍ട്ട്ഫോണിലെ ഫേസ് ബുക്ക് , ഇന്‍സ്റ്റഗ്രാം, ഫ്ലിക്കര്‍ പൊലുള്ള ആപ്ലിക്കേഷകളില്‍ നിന്ന് നേരിട്ട് പ്രിന്റ് എടുക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്. വൈ ഫൈ സംവിധാനം ഉപയോഗിച്ച് ലാപ്‍ടോപ്പിനെയും സ്മാര്‍ട്ട്ഫോണിനെയും ടാബ്‍ലെറ്റിനെയുമൊക്കെ പ്രിന്ററുമായി ബന്ധിപ്പിക്കാം. ആള്‍ ഇന്‍ വണ്‍ പ്രിന്റര്‍ എന്നു പറയുമ്പോള്‍ അറിയാമല്ലോ, പ്രിന്റ് മാത്രമല്ല സ്കാന്‍ ചെയ്യാനും ഫോട്ടോകോപ്പി എടുക്കാനും കഴിയും.


ഒരു കാട്രിഡ്ജ് ഉപയോഗിച്ച് 480 പ്രിന്റ് വരെ എടുക്കാം. ഒരു മിനിറ്റില്‍ ഏഴ് പേജുകള്‍ പ്രിന്റ് ചെയ്യാം.സാധാരണ ഇങ്ക് ജെറ്റ് പ്രിന്ററിന്റെ പകുതി വലുപ്പമേയുള്ളൂ ഡെസ്ക്ജെറ്റ് ഇങ്ക് അഡ്വാന്റേജ് 3700 ന്. അതുകൊണ്ടു തന്നെ സ്ഥലം ലാഭിക്കാം. ഭാരം 2.33 കിലോഗ്രാം. ഇലക്ട്രിക് ബ്ലൂ, സീ ഗ്രാസ് ഗ്രീന്‍ , കാര്‍ഡിനല്‍ റെഡ് എന്നീ ആകര്‍ഷകമായ ബോഡി നിറങ്ങളില്‍ പ്രിന്റര്‍ ലഭ്യമാണ്. കറുപ്പ് , കളര്‍ കാട്രിഡ്ജുകള്‍ റീഫില്‍ ചെയ്യാന്‍ 575 രൂപ വീതമാണ് ചെലവ്.




Related Stories







TOP