Home  >  Beyond Wheels >   Beyond Wheels Details
മൈക്രോമാക്സിന്റെ ബജറ്റ് വിന്‍ഡോസ് 10 ലാപ്‍ടോപ്പ്
ജയശ്രീ മോഹന്‍
Posted on: Tuesday, Sep 06, 2016   10:00 AM


മൈക്രോമാക്സ് അവതരിപ്പിച്ച പുതിയ ബജറ്റ് ലാപ്‍ടോപ്പാണ് നിയോ എല്‍പിക്യു 1407 ഡബ്ല്യു. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ ഇന്ത്യയില്‍ മാത്രം ലഭ്യമായ ലാപ്‍ടോപ്പിന് വില 17,990 രൂപ.


പതിനാല് ഇഞ്ച് (1366x768 പിക്സല്‍സ്) ഡിസ്പ്ലേയുള്ള നിയോയ്ക്ക് 1.6 ഗിഗാഹെട്സ് ശേഷിയുള്ള ഇന്റല്‍ പെന്റിയം എന്‍ 3700 ക്വാഡ് കോര്‍ പ്രൊസസ്സറാണ്. നാല് ജിബിയാണ് റാം കപ്പാസിറ്റി. 500 ജിബി ഹാര്‍ഡ് ഡിസ്കുള്ള ലാപ്‍ടോപ്പിന്റെ സ്റ്റോറേജ് ശേഷി മൈക്രോ എസ്‍ഡി കാര്‍ഡിട്ട് വിപുലീകരിക്കാം. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റവുമായാണ് ലാപ്‍ടോപ്പ് എത്തുന്നത്.


വീഡിയോ കാളിങ്ങിനായി ഒരു മെഗാപിക്സല്‍ എച്ച്ഡി വെബ്ക്യാം , മൈക്രോ ഫോണ്‍ ജാക്ക് , 3.5 എംഎം ഹെഡ്ഫോണ്‍ ഔട്ട്പുട്ട് , രണ്ട് സ്പീക്കറുകള്‍ എന്നിവ മൈക്രോമാക്സ് നിയോയിലുണ്ട്. കറുപ്പ് നിറത്തിലാണ് ബോഡി. ബാറ്ററി ശേഷി 4,800 എംഎഎച്ച്. വൈഫൈ, ബ്ലൂടൂത്ത് 4.0., രണ്ട് യുഎസ്ബി 2.0 പോര്‍ട്ടുകള്‍ , ഒരു യുഎസ്‍ബി പോര്‍ട് , മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ട് , ഇതര്‍നെറ്റ് പോര്‍ട്ട് എന്നിവ കണക്ടിവിറ്റി ഓപ്ഷനുകള്‍ . ഭാരം 1.5 കിലോഗ്രാം. ഒരു വര്‍ഷത്തെ വാറന്റി മൈക്രോമാക്സ് നല്‍കുന്നുണ്ട്.




Related Stories







TOP