Home  >  Beyond Wheels >   Beyond Wheels Details
ഇന്റക്സിന്റെ പുതിയ 2.1 ചാനല്‍ സ്പീക്കര്‍ സിസ്റ്റം
ജയശ്രീ മോഹന്‍
Posted on: Friday, Sep 02, 2016   10:00 AM


ഇന്ത്യന്‍ കമ്പനി ഇന്റക്സ് ടെക്നോളജീസ് പുറത്തിറക്കിയ പുതിയ 2.1 ചാനല്‍ സ്പീക്കര്‍ സിസ്റ്റമാണ് ഐടി ടര്‍ബോ എസ്‍യുഎഫ് ബിടി. ലാപ്‍ടോപ് , ഡെസ്ക് ടോപ്പ് , ഡിവിഡി പ്ലേയര്‍ , എല്‍സിഡി ടിവി എന്നിവയുമായെല്ലാം ഈ സ്പീക്കര്‍ കണക്ട് ചെയ്യാം. കൂടാതെ സ്വതന്ത്രമായ മ്യൂസിക് പ്ലേയറായും ഇത് ഉപയോഗിക്കാനാവും. യുഎസ്ബി പോര്‍ട്ട് , എസ്‍ഡി കാര്‍ഡ് സ്ലോട്ട് , ബ്ലൂടൂത്ത് കണക്ടിവിറ്റി , എഫ്എം റേഡിയോ എന്നിവയെല്ലാം അതിനു സഹായകമാകുന്നു. ബ്ലൂടൂത്തിന് ഏഴ് മുതല്‍ 10 മീറ്റര്‍ വരെയാണ് റേഞ്ച്.

ആകര്‍ഷകമായ രൂപകല്‍പ്പനയുള്ള സ്പീക്കര്‍ സിസ്റ്റത്തിന് എല്‍ഇഡി ഡിസ്പ്ലേയും റിമോട്ട് കണ്‍ട്രോളുമുണ്ട്. 40 വാട്ട് +10 വാട്ട് x 2 ആണ് ഔട്ട്പുട്ട്. ഒരു സബ്‍വൂഫറും രണ്ട് സ്പീക്കറുകളുമടങ്ങിയ സെറ്റിന് ഭാരം 4.3 കിലോഗ്രാം. വില 4,000 രൂപ.



Related Stories







TOP
Designed and developed by EGGS