Home  >  Beyond Wheels >   Beyond Wheels Details
ലെനോവോ ഐ‍ഡിയപാഡ് 110
ജയശ്രീ മോഹന്‍
Posted on: Monday, Jul 25, 2016   12:00 PM


കുറഞ്ഞ വിലയുള്ള ലാപ്‍ടോപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ലെനോവോ അവതരിപ്പിച്ച പുതിയ മോഡലാണ് ഐ‍ഡിയപാഡ് 110. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമുള്ള ലാപ്‍ടോപ്പ് 20,490 രൂപയ്ക്ക് ലഭിക്കും.


ഇന്റല്‍ സെലിറോണ്‍ ഡ്യുവല്‍ കോര്‍ പ്രൊസസ്സറുള്ള ലാപ്‍ടോപ്പിന് 15.6 ഇഞ്ച് എച്ച്ഡി( 1,366 x 768 പിക്സല്‍സ്) ഡിസ്പ്ലേയാണ്. നാല് ജിബി ആണ് റാം കപ്പാസിറ്റി . എട്ട് ജിബി ഇത് ആയി അപ്ഗ്രേഡ് ചെയ്യാം. എബണി ബ്ലാക്ക് നിറത്തില്‍ മാത്രമാണ് ഐഡിയപാഡ് 110 ലഭ്യമായിരിക്കുന്നത്. ഒരു ടിബി ആണ് ഇന്റേണല്‍ മെമ്മറി. ലാപ്‍ടോപ്പിന്റെ മൂന്ന് സെല്‍ 24 വാട്ട് അവര്‍ ബാറ്ററി നാല് മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് നല്‍കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഡിവിഡി - സിഡി ഡ്രൈവുണ്ട്. ബ്ലൂടൂത്ത് 4.1, വൈ ഫൈ, യുഎസ്ബി 3.0 , എച്ച്ഡിഎംഐ എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളില്‍ പെടുന്നു. മൈക്രോ ഫോണ്‍ , വെബ് ക്യാം എന്നിവയുമുള്ള ഐ‍ഡിയപാഡ് 110 ന് 2.2 കിലോഗ്രാമാണ് ഭാരം.



Related Stories







TOP

Car Bike








Designed and developed by EGGS