Home  >  Beyond Wheels >   Beyond Wheels Details
അസ്യൂസിന്റെ ബജറ്റ് ലാപ്‍ടോപ്പ്
ജയശ്രീ മോഹന്‍
Posted on: Friday, Jun 24, 2016   12:00 PM


തായ്‍വാന്‍ കമ്പനി അസ്യൂസ് പുറത്തിറക്കിയ പുതിയ ബജറ്റ് ലാപ്‍ടോപ്പാണ് എ 540. വില 20,990 രൂപ. 15.6 ഇഞ്ച് ( 1366x768 പിക്സല്‍സ് ) എല്‍ഇഡി ഡിസ്പ്ലേയുള്ള ലാപ്‍ടോപ്പിന് 1.7 ഗിഗാഹെട്സ് ഇന്റല്‍ കോര്‍ ഐ 3 പ്രൊസസ്സറും നാല് ജിബി (8 ജിബിയിലേയ്ക്ക് അപ്ഗ്രേഡ് ചെയ്യാവുന്നത്) റാമും ഉപയോഗിക്കുന്നു. ഒരു ടെറാബൈറ്റ് ശേഷിയുള്ളതാണ് സാറ്റാ ഹാര്‍ഡ് ഡ്രൈവ്.


സിവിഡി ഡ്രൈവ് , ബ്ലൂടൂത്ത് 4.1 , വൈ ഫൈ, വിജിഎ പോര്‍ട്ട് , ഇതര്‍നെറ്റ് പോര്‍ട്ട് , എച്ച്ഡിഎംഐ 1.4 പോര്‍ട്ട് , എസ് ഡി കാര്‍ഡ് റീഡര്‍ എന്നിവയുണ്ട്. യുഎസ്ബി 2.0, യുഎസ്ബി 3.0, യുഎസ്ബി 3.1 ടൈപ്പ് സി പോര്‍ട്ടുകള്‍ ഓരോന്നു വീതം നല്‍കിയിട്ടുണ്ട്. വിജിഎ ടൈപ്പാണ് വെബ്‍ക്യാമറ.


വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ലാപ്‍ടോപ്പിന് ഇല്ല. അത് പ്രത്യേകം വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യണം. ബ്ലാക്ക്, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമായ ലാപ്‍ടോപ്പിന് രണ്ട് കിലോഗ്രാമാണ് ഭാരം.



Related Stories







TOP