Home  >  Beyond Wheels >   Beyond Wheels Details
വിലക്കുറവുള്ള ബ്ലൂടൂത്ത് സ്പീക്കര്‍ സിസ്റ്റം
ജയശ്രീ മോഹന്‍
Posted on: Wednesday, May 25, 2016   12:20 PM


വിലക്കുറവുള്ള ബ്ലൂടൂത്ത് സ്പീക്കര്‍ സിസ്റ്റം വാങ്ങാന്‍ പദ്ധതിയുള്ളവര്‍ക്ക് സാന്റര്‍ ഓഡിയോസി (Xander Audios)ന്റെ എക്സ്‍എ 299 ബിടി പരിഗണിക്കാം. ഡല്‍ഹി ആസ്ഥാനമായ മള്‍ട്ടിമീഡിയ ഉത്പന്ന നിര്‍മാതാക്കളുടെ ഈ മോഡല്‍ 3,490 രൂപയ്ക്ക് സ്വന്തമാക്കാം.


4000 പിഎംപിഒ സൗണ്ട് ഔട്ട്പുട്ടുള്ള 2.1 സ്പീക്കര്‍ സിസ്റ്റം ലാപ്‍ടോപ്പ് , ടാബ്‍ലെറ്റ് എന്നിവയുമായി ബ്ലൂടൂത്ത് മുഖേന കണക്ട് ചെയ്യാം. ടിവിയും മ്യൂസിക് സിസ്റ്റവുമായുമൊക്കെ ബന്ധിപ്പിക്കാന്‍ 3.5 എംഎം പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ശബ്ദമികവ് ഉറപ്പാക്കാന്‍ തടി കൊണ്ടുള്ള ക്യാബിനറ്റാണ് സ്പീക്കറുകള്‍ക്ക്. യുഎസ്‍ബി പോര്‍ട്ട് , എസ്ഡി കാര്‍ഡ് സ്ലോട്ട് , എഫ്എം റേഡിയോ എന്നിവ 5.25 സബ് വൂഫറുള്ള സാന്റര്‍ ബ്ലൂടുത്ത് സ്പീക്കര്‍ സിസ്റ്റത്തിലുണ്ട്. വലിയ ഡിസ്പ്ലേയുള്ള സിസ്റ്റത്തിന് റിമോട്ട് കണ്‍ട്രോളുണ്ട്.



Related Stories







TOP