Home  >  Beyond Wheels >   Beyond Wheels Details
ബിനാടോണിന്റെ ഹൈ പവര്‍ വൈ ഫൈ റൗട്ടര്‍
ജയശ്രീ മോഹന്‍
Posted on: Friday, Feb 19, 2016   3:00 PM


പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയായ ബിനാടോണ്‍ പുതിയ ഹൈ പവര്‍ വൈ ഫൈ റൗട്ടര്‍ - ഡബ്ല്യുആര്‍ 3010 എന്‍ പുറത്തിറക്കി. വലിയ വീടുകളിലും ഓഫീസുകളിലും ഇന്റര്‍നെറ്റ് വൈ ഫൈയായി നല്‍കാന്‍ സഹായിക്കുന്ന റൗട്ടറിന്  300 എംബിപിഎസ് ശേഷിയുണ്ട്. രണ്ട് ആന്റിന് , നാല് ലാന്‍ പോര്‍ട്ടുകള്‍ , ഒരു വാന്‍ പോര്‍ട്ട് എന്നിവ ഇതിലുണ്ട്.


ബ്രോഡ് ബാന്‍ഡ് മോഡവുമായി കണക്ട് ചെയ്യാവുന്ന ബിനാടോണ്‍ റൗട്ടര്‍  4,000 ചതുരശ്ര അടി വിസ്ത്രീര്‍ണ്ണത്തില്‍ ഉയര്‍ന്ന ശേഷിയുള്ള വൈ ഫൈ നല്‍കും. എച്ച്ഡി വീഡിയോസ് കാണുന്നതിനും ഇന്റര്‍നെറ്റ് അധിഷ്ഠിത കാള്‍ ചെയ്യാനും ഓണ്‍ലൈന്‍ ഗെയിമിങ്ങിനുമെല്ലാം അനുയോജ്യമാണിത്. പേരന്റല്‍ കണ്‍ട്രോള്‍, മള്‍ട്ടിപ്പിള്‍ എസ്‍എസ്ഐഡി, ഡിഡിഎന്‍എസ് , പോര്‍ട്ട് ഫോര്‍വാഡിങ്, ബാന്‍ഡ് വി‍ഡ്ത്ത് കണ്‍ട്രോള്‍ എന്നിവ ബിനാടോണ്‍ വൈ ഫൈ റൗട്ടര്‍ സപ്പോര്‍ട്ട് ചെയ്യും. ഇ കൊമേഴ്സ് വെബ്‍സൈറ്റായ പേ ടിഎമ്മിലൂടെ മാത്രമാണ് റൗട്ടറിന്റെ വില്‍പ്പന. വില 1,899 രൂപ. മൂന്ന് വര്‍ഷം വാറന്റി ലഭിക്കും.






Related Stories







TOP

Car Bike








Designed and developed by EGGS