Home  >  Beyond Wheels >   Beyond Wheels Details
സോണി എസ്ആര്‍എസ് - എക്സ് 99
ജയശ്രീ മോഹന്‍
Posted on: Tuesday, Feb 16, 2016   4:00 PM


ആവശ്യാനുസരണം ഏതു മുറിയിലേയ്ക്കും അനായാസം മാറ്റാവുന്ന മികച്ച ശബ്ദനിലവാരമുള്ള വയര്‍ലെസ് മള്‍ട്ടി മീഡിയ സ്പീക്കറാണ് സോണി എസ്ആര്‍എസ് - എക്സ് 99. ഹൈ റെസലൂഷന്‍ ഓഡിയോ ഫയലുകള്‍ പ്ലേ ചെയ്യാവുന്ന സ്പീക്കര്‍ സിസ്റ്റത്തിന് 154 വാട്ട്സ് ആണ് പവര്‍ ഔട്ട്പുട്ട്. രണ്ട് സൂപ്പര്‍ ട്വീട്ടറുകള്‍ , രണ്ട് ഫ്രണ്ട് ട്വീട്ടറുകള്‍ , രണ്ട് മിഡ് റേഞ്ച് ഡ്രൈവേഴ്സ് , ഒരു സബ്‍വൂഫര്‍ എന്നിവയെല്ലാം ചേര്‍ന്ന് ഒറ്റ യൂണിറ്റായാണിതിന്റെ നിര്‍മിതി.


ബ്ലൂടൂത്ത് , വൈഫൈ, എന്‍എഫ്‍സി കണക്ടിവിറ്റികള്‍ മുഖേന സ്മാര്‍ട്ട്ഫോണിനെ സ്പീക്കറുമായി കണക്ട് ചെയ്ത് സംഗീതം ആസ്വദിക്കാം. പെന്‍ ഡ്രൈവ് കണക്ട് ചെയ്യാന്‍ യുഎസ്‍ബി പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പേഴ്‍സണ്‍ കംപ്യൂട്ടര്‍ , ലാപ്‍ടോപ്പ് എന്നിവ ഡിഎല്‍എന്‍എ വഴി കണക്ട് ചെയ്യാം. ഇന്റേണല്‍ ബാറ്ററി ഈ സ്പീക്കര്‍ സിസ്റ്റത്തിനില്ല. ഇലക്ട്രിക്കല്‍ കണക്ഷനില്‍ പ്ലഗ് ചെയ്യണം , ഇതു പ്രവര്‍ത്തിപ്പിക്കാന്‍ . ഭാരം 4.7 കിലോഗ്രാം.


സോണിയുടെ വയര്‍ലെസ് സ്പീക്കര്‍ ശ്രേണിയിലെ ഏറ്റവും മുന്തിയ മോഡലായ എസ്ആര്‍എസ് - എക്സ് 99 ന് 49,990 രൂപയാണ് വില.







Related Stories







TOP
Designed and developed by EGGS