Home  >  Beyond Wheels >   Beyond Wheels Details
സെബ്രോണിക്സിന്റെ എച്ച്ഡി എല്‍ഇഡി ടിവി
ജയശ്രീ മോഹന്‍
Posted on: Wednesday, Jan 27, 2016   11:00 AM


സെബ്രോണിക്സ് ഇന്ത്യ പുറത്തിറക്കിയ പുതിയ എല്‍ഇഡി ടിവിയാണ് സെബ് 3203 എല്‍ഇഡി ( ZEB-3203LED ). കമ്പനി പുറത്തിറക്കിയതില്‍ വച്ചേറ്റവും മെലിഞ്ഞ എച്ച്ഡി എല്‍ഇഡി ടിവിയ്ക്ക് വില 18,990 രൂപ.


നേര്‍ത്ത അരികുകളുള്ള ടിവിയ്ക്ക് 32 ഇഞ്ച് (80 സെമീ) എച്ച്ഡി ( 1366 x 768 പിക്സല്‍സ്) ഡിസ്പ്ലേയാണ്. ആര്‍എഫ് , എച്ച്ഡിഎംഐ , എവി ഇന്‍/ഔട്ട് , വിജിഎ ഇന്‍ , ഇയര്‍ ഫോണ്‍ ഔട്ട് കണക്ടിവിറ്റികളുണ്ട്. പെന്‍ ഡ്രൈവിലെ പാട്ടും വീഡിയോയും ടിവിയിലൂടെ ആസ്വദിക്കാന്‍ യുഎസ്ബി പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 


12 വാട്ട്സ് ആണ് സ്പീക്കറുകളുടെ സൗണ്ട് ഔട്ട്പുട്ട്. വ്യൂവിങ് ആംഗിള്‍ 178 ഡിഗ്രി. ഒരു വര്‍ഷത്തെ വാറന്റി നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്. പിസി അനുബന്ധ നിര്‍മാതാക്കളായ സെബ്രോണിക്സ് 2015 ഏപ്രിലിലാണ് ടെലിവിഷന്‍ വിപണിയിലെത്തിയത്.






Related Stories







TOP
Designed and developed by EGGS