Home  >  Accessories >   Accessories Details
പുതിയ സബ്‍വൂഫറുകളുമായി പയനിയര്‍
മധു മധുരത്തില്‍
Posted on: Tuesday, Mar 07, 2017   12:40 PM


പയനിയര്‍ പുതിയ സബ് വൂഫറുകള്‍ വിപണിയിലിറക്കി. ടിഎസ് - ഡബ്ല്യുഎക്സ്‍ 306 ടി എന്ന മോഡല്‍ ട്യൂബ് ടൈപ്പും ടിഎസ് - ഡബ്ല്യുഎക്സ്‍ 306 ബി എന്ന മോഡല്‍ ബോക്സ് ടൈപ്പുമാണ്. ഇവയുടെ വില 7,990 രൂപ.
Pioneer Sub Woofer
വ്യത്യസ്ത രൂപമാണെങ്കിലും രണ്ട് മോഡലുകള്‍ക്കും ഒരേ തരം ഡ്രൈവര്‍ യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്. 1,300 വാട്ട്സ് ആണ് പരമാവധി ഔട്ട്പുട്ട്. വോയ്സ് കോയില്‍കൂളിങ് സിസ്റ്റം  (വിസിസിഎസ്) സബ്‍വൂഫറിനുണ്ട്. ഇത് ചൂടിനെ പുറന്തള്ളി സബ്‍വൂഫറിനു കൂടുതല്‍ ആയുസ് ഉറപ്പാക്കുന്നു. കൂടാതെ സബ്‍വൂഫറിന്റെ ഭാരം പരമാവധി കുറയ്ക്കാനും ഈ സിസ്റ്റം സഹായിച്ചിട്ടുണ്ട്. ബോക്സ് ടൈപ്പ് സബ്‍വൂഫറിന് 6.96 കിലോഗ്രാമാണ് ഭാരം. ട്യൂബ് ടൈപ്പിന് ഇത്6.58 കിലോഗ്രാം.


സബ്‍വൂഫര്‍ കാറില്‍ ഘടിപ്പിക്കുമ്പോള്‍ എക്സ്‍റ്റേണല്‍ ആംപ്ലിഫയര്‍ ആവശ്യമാണ്. രണ്ട് ചാനല്‍ ആംപ്ലിഫയര്‍ പയനിയര്‍ തന്നെ പുറത്തിറക്കുന്നുണ്ട്.പയനിയറിന്റെ ജിഎം-എ3702 എന്ന ആംപ്ലിഫയര്‍ മോഡലിന് 4,990 രൂപയാണ് വില.



Related Stories







TOP