Home  >  Accessories >   Accessories Details
സോണിയുടെ പുതിയ കാര്‍ ഓഡിയോ സിസ്റ്റം
അലന്‍ ഹാഷിം
Posted on: Monday, Feb 06, 2017   11:00 PM



സോണി ഇന്ത്യ പുതിയ കാര്‍ ഓഡിയോ സിസ്റ്റം- എക്‌സ്എവി-എഎക്‌സ്100 പുറത്തിറക്കി. 6.4 ഇഞ്ച് ടച്ച് സ്ക്രീനുള്ള സിസ്റ്റത്തില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ , ആപ്പിള്‍ കാര്‍ പ്ലേ ഫീച്ചറുകളുണ്ട്. ഇതുപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഫോണിനെയും ഐഫോണിനെയും കണക്ട് ചെയ്യാം. ഡൈനാമിക് റിയാലിറ്റി ആംപ് 2 പ്രധാന സവിശേഷതയാണ്. 55 വാട്ട് ശേഷിയുള്ള നാല് സ്പീക്കറുകളെ ഇത് സപ്പോര്‍ട്ട് ചെയ്യും. അധികമായി ആംപ്ലിഫയറോ സബ്‍വൂഫറുകളോ കണക്ട് ചെയ്യുന്നതിനായി മൂന്ന് പ്രീ ഔട്ടുകളും നല്‍കിയിട്ടുണ്ട്. പത്ത് ബാന്‍ഡ് ഇക്വലൈസറും മികച്ച സറൗണ്ട് സൗണ്ട് ഇഫക്ട് നല്‍കുന്ന ഡൈനാമിക് സ്റ്റേജ് ഓര്‍ഗനൈസറും സോണി ഓഡിയോ സിസ്റ്റത്തിലുണ്ട്.
Sony
റിയര്‍ പാര്‍ക്കിങ് ക്യാമറ ബന്ധിപ്പിക്കാനുള്ള പോര്‍ട്ടും യുഎസ്ബി പോര്‍ട്ടും സിസ്റ്റത്തിന്റെ പിന്‍ഭാഗത്തുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള സിസ്റ്റത്തില്‍ മൈക്കും നല്‍കിയിട്ടുണ്ട്. ഹാന്‍ഡ്സ് ഫ്രീ ആയി ഫോണ്‍ കാള്‍ നടത്താന്‍ ഇത് സൗകര്യം നല്‍കുന്നു. ഡിസ്പ്ലേയുടെ പ്രകാശം ആവശ്യാനുസരണം ക്രമീകരിക്കാം. വോളിയം നിയന്ത്രിക്കാന്‍ പ്രത്യേകം നോബ് നല്‍കിയിരിക്കുന്നത് സൗകര്യപ്രദമാണ്. വില 26,990 രൂപ. ആമസോണിലെ വില 25,640 രൂപ.




Related Stories







TOP

Car Bike








Designed and developed by EGGS