Home  >  Accessories >   Accessories Details
ബ്ലോപങ്ക് കാര്‍ ഡാഷ് ക്യാം
മധു മധുരത്തില്‍
Posted on: Friday, Dec 16, 2016   12:00 PM


ഞെട്ടിക്കുന്നതും രസിപ്പിക്കുന്നതുമായ നിരവധി ഡാഷ് ക്യാം വീഡിയോകള്‍ യൂട്യൂബിലും വാട്ട്സ് ആപ്പിലുമൊക്കെ സ്ഥിരം കാഴ്ചയാണ്. ഇത്തരത്തിലുള്ള വീഡിയോ പിടിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബ്ലോപങ്കിന്റെ ഡിവിആര്‍ 3.0 എഫ്എച്ച്ഡി (Blaupunkt DVR 3.0 FHD) സ്വന്തമാക്കാം. യാത്രയിലെ അസുലഭ നിമിഷങ്ങള്‍ പകര്‍ത്താന്‍ ഈ കുഞ്ഞന്‍ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ ഉപകരിക്കും. മാത്രവുമല്ല , അപകടമോ വാഹനത്തില്‍ നിന്ന് മോഷണമോ നടന്നാല്‍ വിലപ്പെട്ട തെളിവായി മാറാനും ഇതു പകര്‍ത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ക്ക് കഴിയും.
Blaupunkt DVR 3.0 FHD
ഫുള്‍ എച്ച്ഡി ( 1080 പി) വീഡിയോ ചിത്രീകരിക്കാന്‍ ബ്ലോപങ്കിന്റെ ഡാഷ് ക്യാമിനു കഴിയും. ജി സെന്‍സര്‍ ഉള്ളതിനാല്‍ ആഘാതമുണ്ടായാല്‍ സ്വയം വീഡിയോ റെക്കോര്‍ഡിങ് തുടങ്ങാന്‍ ക്യാമറയ്ക്ക് കഴിയും. 140 ഡിഗ്രി ആള്‍ട്രാ വൈഡ് ആംഗിളില്‍ ദൃശ്യങ്ങള്‍ പകര്‍ത്താം. ജിപിഎസ് ഉണ്ടെന്നത് മറ്റൊരു സവിശേഷത. 32 ജിബി മെമ്മറി കാര്‍ഡ് ഇതില്‍ ഉപയോഗിക്കാം. പകര്‍ത്തിയ വീഡിയോ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറിലെ 2.7 ഇഞ്ച് എച്ച്ഡി എല്‍സിഡി സ്ക്രീനില്‍ കാണാം, ശബ്ദം സ്പീക്കറിലൂടെ എത്തും. ഡേ - നൈറ്റ് സെറ്റിങ് ക്യാമറയ്ക്കുണ്ട്. ചാര്‍ജിങ്ങിനും ഡാറ്റ കൈമാറ്റത്തിനും മിനി യുഎസ്ബി പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബാറ്ററി ശേഷി 600 എംഎഎച്ച്. വീഡിയോയ്ക്കൊപ്പം ശബ്ദവും റെക്കോര്‍ഡ് ചെയ്യാന്‍ മൈക്രോ ഫോണ്‍ ഡിവിആര്‍ 3.0 എഫ്എച്ച്ഡിയിലുണ്ട്. വില 12,490 രൂപ.


ഡിവിഎആര്‍ 3.0 എഫ്എച്ച്ഡി കിറ്റില്‍ ഇന്‍സ്റ്റലേഷനുള്ള സിഡി , ഗ്ലാസില്‍ ഉറപ്പിക്കാനുള്ള സംവിധാനം, 12 വോള്‍ട്ട് പവര്‍ ഔട്ട്‍ലെറ്റില്‍ ബന്ധിപ്പിക്കാനുള്ള യുഎസ്ബി കേബിള്‍ , യുഎസ്ബിയില്‍ നിന്ന് യുഎസ്ബിയിലേയ്ക്ക് കണക്ട് ചെയ്യാനുള്ള കേബിള്‍ എന്നിവ ലഭിക്കും.



Related Stories







TOP
Designed and developed by EGGS