Home  >  Accessories >   Accessories Details
ബേബി കാര്‍ സീറ്റ്
അലന്‍ ഹാഷിം
Posted on: Monday, Aug 29, 2016   4:00 PM


കൈക്കുഞ്ഞിനെയുമായി കാര്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ ആക്സസറിയാണ് ബേബി കാര്‍ സീറ്റ്. കുഞ്ഞുങ്ങളെയും കൊണ്ടുള്ള യാത്ര സുരക്ഷിതവും സുഖപ്രദവുമാക്കാന്‍ ഇതിനു കഴിയും. ഒമ്പത് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളെ ബേബി കാര്‍ സീറ്റില്‍ വയ്ക്കാം.


സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചാണ് ബേബി സീറ്റ് സീറ്റില്‍ ചേര്‍ത്തുറപ്പിക്കുന്നത്. യാത്രയ്ക്കിടയില്‍ കുഞ്ഞിന് കുപ്പിപ്പാലും മറ്റും കൊടുക്കാന്‍ ഇതേറെ സൗകര്യപ്രദമാണ്. മുകളില്‍ പിടിയുള്ള ബേബി സീറ്റ് ആണെങ്കില്‍ കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുട്ടിയെ അതിനുള്ളില്‍ വച്ച് കയ്യില്‍ തൂക്കിപ്പിടിച്ച് കൊണ്ടുപോകാം. കുഞ്ഞിനെ കിടത്തി ആട്ടി ഉറക്കാനുള്ള തൊട്ടില്‍ ആയും ഇതുപയോഗിക്കാനാവും. ഷോപ്പിങ്ങിനു പോകുമ്പോഴാണ് ഈയൊരു ഗുണം ഏറെ അനുഭവിക്കാനാവുക.പ്ലാസ്റ്റിക് പുറംചട്ട ഉള്ളതിനാല്‍ ഒന്നും പുറത്തേയ്ക്ക് ഒന്നും ചോര്‍ന്ന് വീഴില്ല. ബേബി കാര്‍ സീറ്റിന്റെ കുഷ്യന്‍ ഇളക്കി മാറ്റി കഴുകി വൃത്തിയാക്കാം. വില 3, 250 രൂപ മുതല്‍ . 


 




Related Stories







TOP
Designed and developed by EGGS