Home  >  Accessories >   Accessories Details
പയനിയറിന്റെ പുതിയ കാര്‍ സ്റ്റീരിയോ
അലന്‍ ഹാഷിം
Posted on: Friday, Aug 26, 2016   2:00 PM


പയനിയര്‍ ഇന്ത്യയുടെ പുതിയ ടച്ച് സ്ക്രീന്‍ കാര്‍ സ്റ്റീരിയോയാണ് എവിഎച്ച് - എക്സ്‍ 8890 ബിടി ( AVH-X8890BT). ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകള്‍ക്കുള്ള ആന്‍ഡ്രോയ്ഡ് ഓട്ടോ, ഐഫോണുകള്‍ക്കുള്ള ആപ്പിള്‍ കാര്‍ പ്ലേ എന്നിവ രണ്ടും ഈ സ്റ്റീരിയോയിലുണ്ട്.


ഊരിമാറ്റാവുന്ന തരം ഫ്രണ്ട് പാനലുള്ള കാര്‍ സ്റ്റീരിയോയ്ക്ക് 6.95 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയാണ്. സിഡി - ഡിവിഡി പ്ലേയറുള്ള സിസ്റ്റത്തില്‍ ഓക്സിലറി ഇന്‍പുട്ട് , നാവിഗേഷന്‍ , രണ്ട് യുഎസ്ബി പോര്‍ട്ട് , ബ്ലൂടൂത്ത്, എസ്‍ഡി കാര്‍ഡ് സ്ലോട്ട് , 13 ബാന്‍ഡ് ഇക്വലൈസര്‍ , വീഡിയോ ഔട്ട് , റിവേഴ്സ് ക്യാമറ കണക്ട് ചെയ്യാനുള്ള സൗകര്യം മുതലായവയുണ്ട്. യുഎസ്ബി പോര്‍ട്ടിലൂടെ ഫോണിനെ ഹെഡ്സെറ്റുമായി ബന്ധിപ്പിച്ചാല്‍ പിന്നെ ഹെഡ്സെറ്റിലെ ഡിസ്പ്ലേയില്‍ ഫോണിലെ മെനു കൈകാര്യം ചെയ്യാം. വില 39,990 രൂപ. ആസമോണ്‍ ലിങ്ക്  Pioneer AVH-X8890BT



Related Stories







TOP
Designed and developed by EGGS